Asianet News MalayalamAsianet News Malayalam

തൊഴിലാളികള്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെ; അന്തരീക്ഷ മലിനീകരണത്തിന് പരിഹാരമായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ പുത്തന്‍ നിര്‍ദ്ദേശം

സ്വകാര്യ, ഗവണ്‍മന്‍റ്  സെക്ടറുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വീട്ടിലിരുന്നുകൊണ്ട് ജോലി ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കണമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ നിര്‍ദ്ദേശം
 

delhi pollution: let employees work at home, new advice from C PCB
Author
Delhi, First Published Oct 19, 2019, 1:19 PM IST

ദില്ലി: രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം നിയന്ത്രണ വിധേയമാക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. സ്വകാര്യ, ഗവണ്‍മന്‍റ്  സെക്ടറുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വീട്ടിലിരുന്നുകൊണ്ട് ജോലി ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കണമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി. 

ഒരേ സ്ഥലത്തേയ്ക്ക് ജോലിക്ക് പോകുന്നവര്‍ വാഹനങ്ങളില്‍ ഒരുമിച്ച് പോകണം. കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥികളുടെ യാത്രയ്ക്ക് വേണ്ടി സ്കൂളുകള്‍ വാഹനമേര്‍പ്പാടാക്കണമെന്നും കുട്ടികള്‍ വെവ്വേറെ സ്വകാര്യവാഹനങ്ങളെ ആശ്രയിക്കേണ്ടി വരരുതെന്നും നിര്‍ദ്ദേശമുണ്ട്. 

ദില്ലിക്ക് പുറമേ സമീപ നഗരപ്രദേശങ്ങളായ ഗുര്‍ഗ്രാം, ഗാസിയാബാദ്, നോയിഡ ഫരീദാബാദ് തുടങ്ങിയ പ്രദേശങ്ങളിലാണ്  ഈ നിര്‍ദ്ദേശം നടപ്പാക്കാനുദ്ദേശിക്കുന്നത്. 'പ്രകൃതിക്ക് വേണ്ടിയാണ് ഇത്തരം നിര്‍ദ്ദേശങ്ങള്‍. പൊതുജനങ്ങളുടെ സഹകരണമുണ്ടെങ്കില്‍ മാത്രമേ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനും അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും സാധിക്കുകയുള്ളൂ എന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് സെക്രട്ടറി പ്രശാന്ത് ഗര്‍ഗാവ പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios