പരീക്ഷകൾക്ക് മണിക്കൂറുകൾ മാത്രം; ദില്ലി സർവ്വകലാശാലയിലെ എൽഎൽബി പരീക്ഷകളും മാറ്റിവെച്ചു, വിമർശനം

ഇന്ന് തുടങ്ങേണ്ടിയിരുന്ന 2,4,6 സെമസ്റ്റർ പരീക്ഷകളാണ് മാറ്റി വെച്ചത്. പരീക്ഷക്ക് മണിക്കൂറുകൾക്ക് മുൻപാണ് മാറ്റി വെക്കുന്നതായി വിസി ഉത്തരവിറക്കിയത്. 

Delhi University LLB exams have also been postponed

ദില്ലി: രാജ്യത്ത് നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം തുടരുന്നതിനിടെ ദില്ലി സർവ്വകലാശാലയിലെ എൽഎൽബി പരീക്ഷകളും മാറ്റിവെച്ചതായി അറിയിപ്പ്. ഇന്ന് തുടങ്ങേണ്ടിയിരുന്ന 2,4,6 സെമസ്റ്റർ പരീക്ഷകളാണ് മാറ്റി വെച്ചത്. പരീക്ഷക്ക് മണിക്കൂറുകൾക്ക് മുൻപാണ് മാറ്റി വെക്കുന്നതായി വിസി ഉത്തരവിറക്കിയത്.  ജൂലൈ 19ലേക്കാണ് മാറ്റിയത്. ഇതിനെതിരെ വിമർശനം ഉയരുകയാണ്. മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വിമർശിച്ച് രം​ഗത്തെത്തി. രാജ്യത്തെ പരീക്ഷാ നടത്തിപ്പ് കൈവിട്ട് പോയെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു. 

പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകൾക്ക് നേരിട്ട് പ്രവേശനം, ഇപ്പോൾ അപേക്ഷിക്കാം; വിശദ വിവരങ്ങൾ പങ്കുവച്ച് മന്ത്രി

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios