ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

മുംബൈ: ബിജെപി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നവിസിനെ പ്രശംസിച്ച് ശിവസേന. പ്രതിപക്ഷ നേതാവെന്ന നിലയില്‍ മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നവിസ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്ന് ശിവസേന പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം തൃപ്തി അറിയിച്ചുവെന്നും ഇത് സര്‍ക്കാരിനും കൊവിഡ് രോഗികള്‍ക്കും പൊരുതാനുള്ള ഊര്‍ജ്ജമാണെന്നും ഭരണപക്ഷം പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ''മുഖ്യമന്ത്രിയായിരുന്നപ്പോഴുള്ള അതേ ഊര്‍ജ്ജവും വീര്യവും തന്നെയാണ് ദേവേന്ദ്ര ഫട്‌നവിസിന് പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും. കൊവിഡ് സ്ഥിരീകരിച്ചാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുമെന്ന് അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കിടയില്‍ പറഞ്ഞു. '' സാമ്‌നയില്‍ കുറിച്ചു

ഫട്‌നവിസിന്റെ വാക്കുകള്‍ക്ക് അദ്ദേഹത്തെ പ്രശംസിക്കുകയാണ് വേണ്ടത. അദ്ദേഹം പരിഹസിക്കപ്പെടുന്നത് ശരിയല്ലെന്നും ശിവസനേ വ്യക്തമാക്കി. കൊവിഡ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാനത്തുടന്നീളം സഞ്ചരിച്ച ഫട്‌നവിസ് പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നാണ് അറിയിച്ചത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അദ്ദേഹത്തെ സംരക്ഷിക്കുമെന്ന വിശ്വാസമാണ് ഫട്‌നവിസ് പ്രകടിപ്പിച്ചതെന്നും ശിവസേന പറഞ്ഞു.