ജൂലൈയിലാണ് പ്രഭാത വ്യായാമത്തിന് ഇറങ്ങിയ ധൻബാദ് അഡീഷണൽ സെഷൻസ് ജഡ്ജി ഉത്തം ആനന്ദിനെ ഒരു ഓട്ടോറിക്ഷ ഇടിച്ചുവീഴ്ത്തിയത്. 

ദില്ലി: ധന്‍ബാദിലെ ജ‍ഡ്ജി ഉത്തം ആനന്ദിന്‍റെ (Dhanbad district judge) മരണം കൊലപാതകമെന്ന് സിബിഐ (cbi). പ്രതികള്‍ മനപ്പൂര്‍വ്വം ജ‍ഡ്ജിയെ വാഹനം ഇടിപ്പിക്കുകയാണന്ന് അന്വേഷണത്തില്‍ ബോധ്യമായെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. രണ്ട് പ്രതികളെയും നുണപരിശോധനയ്ക്ക് വിധേയമാക്കി.

സിസിടിവി പരിശോധിച്ചതിലും കുറ്റകൃത്യം പുനരാവിഷ്കരിച്ചതിലും പ്രതികള്‍ മനപ്പൂര്‍വ്വം ഓട്ടോ ഇടിപ്പിക്കുകയാണെന്ന് വ്യക്തമായതായും സിബിഐ കോടതിയെ അറിയിച്ചു. കേസിലെ ഗൂ‍ഢാലോചന സംബന്ധിച്ചുള്ള അന്വേഷണം അവസാന ഘട്ടത്തിലാണെന്നും സിബിഐ വ്യക്തമാക്കി. കേസില്‍ സുപ്രീംകോടതി ഇടപെടലിന് പിന്നാലെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. ജൂലൈ 28 ന് പ്രഭാത വ്യായാമത്തിനിടെയാണ് ജാർഖണ്ഡ് ജില്ലാ ജ‍ഡ‍്ജി ഉത്തം ആനന്ദ് ഓട്ടോ ഇടിച്ച് മരിച്ചത്.

ജഡ്ജിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; സംഭവത്തിന് തൊട്ടുമുമ്പ് പ്രതികള്‍ ഫോണ്‍ മോഷ്ടിച്ചു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.