ചെന്നൈയിൽ ഇന്ന് ആരാധക കൂട്ടായ്മയിലെ വനിതാ വിഭാഗം പ്രവർത്തകരുമായി ധനുഷ് കൂടിക്കാഴ്ച നടത്തും. അതേസമയം, രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ തയാറെടുക്കുന്ന നടൻ ധനുഷിനെ തള്ളി ടിവികെ രം​ഗത്തെത്തി.

ചെന്നൈ: രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്കിടെ ആരാധകരുമായി വീണ്ടും സംവദിക്കാൻ തമിഴ് നടൻ ധനുഷ്. ചെന്നൈയിൽ ഇന്ന് ആരാധക കൂട്ടായ്മ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തും. തിരുനെൽവേലിയിൽ ശുചീകരണ തൊഴിലാളികൾക്ക് മധുരവും പടക്കങ്ങളും വിതരണം ചെയ്തു. ചെന്നൈയിൽ ഇന്ന് ആരാധക കൂട്ടായ്മയിലെ വനിതാ വിഭാഗം പ്രവർത്തകരുമായി ധനുഷ് കൂടിക്കാഴ്ച നടത്തും. അതേസമയം, രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ തയാറെടുക്കുന്ന നടൻ ധനുഷിനെ തള്ളി ടിവികെ രം​ഗത്തെത്തി. ധനുഷ് വിജയ്ക്ക് എതിരാളിയല്ലെന്ന് ധനമന്ത്രി മരിയ വിത്സൻ പറഞ്ഞു. ഡിഎംകെക്ക് അണ്ണാഡിഎംകെക്കും വിജയ്‍യെ നേരിടാനാകുന്നില്ലെന്നും തമിഴ് ജനത വിജയ്ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ധനുഷ് വഴിത്തിരിവുണ്ടാക്കും എന്ന് ചിലർ കണക്കുകൂട്ടുന്നു. അവർ നിരാശരാകും. ധനുഷിനെ അടുത്തറിയാം. അദ്ദേഹം ഒരു തീരുമാനം എടുത്തിട്ടുണ്ട്. അത് നല്ലതാണോ എന്ന് കാലം തെളിയിക്കുമെന്നും മന്ത്രി പറഞ്ഞു. ധനുഷിന്റെ ദില്ലി സന്ദർശനം വാർത്തയായതിനു പിന്നാലെയാണ് പ്രതികരണം.