Asianet News MalayalamAsianet News Malayalam

'ഹിന്ദുമതത്തെയും സനാതന ധർമത്തെയും അവഹേളിക്കാൻ അനുവദിക്കില്ല'; ധർമ സെൻസർ ബോർഡ് സ്ഥാപിച്ചെന്ന് പ്രമുഖ സന്ന്യാസി

സിനിമകളുടെ പേരിൽ സനാതന സംസ്‌കാരത്തിനും ഹിന്ദു മതത്തിനും നേരെയുള്ള 'ആക്രമണം' പരിശോധിക്കുന്നതിനായും ഇത്തരം സിനിമകൾളുടെയും ഡോക്യുമെന്ററികളുടെയും വെബ് സീരീസുകളുടെയും പ്രദർശനവും റിലീസും തടയുകയുമാണ് സെൻസർ ബോർഡിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Dharma censor board to monitor films and serials insulting deities, says Swami Avimukteshwaranand Saraswati
Author
First Published Jan 20, 2023, 6:56 PM IST

അലഹബാ​ദ്: ഹിന്ദു ദൈവങ്ങളെയും സംസ്‌കാരത്തെയും അവഹേളിക്കുന്ന സിനിമകൾ നിരീക്ഷിക്കാൻ ധർമ്മ (മതം) സെൻസർ ബോർഡ് രൂപീകരിച്ചെന്ന് പ്രമുഖ സന്ന്യാസി ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി വ്യാഴാഴ്ച പറഞ്ഞു. സിനിമകളുടെ പേരിൽ സനാതന സംസ്‌കാരത്തിനും ഹിന്ദു മതത്തിനും നേരെയുള്ള 'ആക്രമണം' പരിശോധിക്കുന്നതിനായും ഇത്തരം സിനിമകൾളുടെയും ഡോക്യുമെന്ററികളുടെയും വെബ് സീരീസുകളുടെയും പ്രദർശനവും റിലീസും തടയുകയുമാണ് സെൻസർ ബോർഡിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അവിമുക്തേശ്വരാനന്ദ് സരസ്വതി തന്നെയാണ് ബോർഡിന്റെ അധ്യക്ഷൻ.

വ്യാഴാഴ്ച മാഘമേളയിലെ ശങ്കരാചാര്യ മഠത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അവിമുക്തേശ്വരാനന്ദ് ഇക്കാര്യം പറഞ്ഞത്. ബോർഡിന്റെ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയെന്നും മത-സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ട നിരവധി വിദഗ്ധരെ  ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അപമാനിക്കുന്നതോ സംസ്‌കാരത്തെ മോശമാക്കുന്നതോ ആയ വീഡിയോ, ഓഡിയോ എന്നിവയുടെ ചിത്രീകരണമോ സംപ്രേക്ഷണമോ തടയുന്നതിന് ബോർഡ് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിലകുറഞ്ഞ ജനപ്രീതിക്കായി സനാതന സംസ്കാരത്തെ വികലമാക്കുന്ന സിനിമകളും സീരിയലുകളും സീരിയലുകളും നിർമ്മിക്കുന്നതും പ്രദർശിപ്പിക്കുന്നതും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സെൻസർ ബോർഡിനെയും സർക്കാരിനെയും സഹായിക്കാനാണ് ധർമ സെൻസർ ബോർഡ് രൂപീകരിച്ചത്. സിനിമകളും സീരിയലുകളും നിർമ്മിക്കുന്ന എല്ലാ സംവിധായകരുമായും ബന്ധപ്പെടുകയും ഇക്കാര്യം അറിയിക്കുകയും ചെയ്യും. ഹിന്ദു വിരുദ്ധവും വിശ്വാസത്തെ വ്രണപ്പെടുത്തുന്നതുമായ സീരിയലുകൾ കാണരുതെന്ന് ഹിന്ദു സമൂഹത്തോട് അഭ്യർത്ഥിക്കും. വിവിധ മാധ്യമങ്ങളിലൂടെ പ്രതിഷേധം രേഖപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. മാധ്യമപ്രവർത്തകനും സുപ്രീം കോടതി അഭിഭാഷകനും അഭിനേതാക്കളും അടങ്ങുന്നതാണ് ബോർഡ്. 

Follow Us:
Download App:
  • android
  • ios