ചെന്നൈ: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് തമഴ് സൂപ്പര്‍ താരം കമല്‍ഹാസന്‍. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണം ആശങ്കാജനകവും അനീതിയുമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണം അവരെ പരിഭ്രാന്തരാക്കും. ഈ സ്ഥിതി മാറണം, സ്വേച്ഛാധിപത്യം മാറണമെന്ന് കമല്‍ഹാസന്‍ ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജാമിയ മിലിയ ഇസ്ലാമിയ, അലിഗഢ്  സര്‍വ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് പൂർണ പിന്തുണയുമായി നേരത്തെയും കമല്‍ഹാസന്‍ രംഗത്ത് വന്നിരുന്നു. ചോദ്യങ്ങൾ ഉയർത്തിയ വിദ്യാർത്ഥികളെ അടിച്ചമർത്താനുള്ള നീക്കം അപമാനകരമാണെന്നായിരുന്നു കമലിന്‍റെ പ്രതികരണം. നേരത്തെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മദ്രാസ് സര്‍വ്വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തിന് കമല്‍ ഹാസന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.