Asianet News MalayalamAsianet News Malayalam

ആശുപത്രിയിൽ കിടക്ക കിട്ടിയില്ല; ബംഗളുരുവിൽ കൊവിഡ് രോഗിക്ക് ദാരുണാന്ത്യം

മുഖ്യമന്ത്രി ഇടപെട്ട് കിടക്ക ഏർപ്പാടാക്കിയെങ്കിലും ഫലമുണ്ടായില്ല. റാമോഹള്ളി സ്വദേശി സതീഷാണ് മരിച്ചത്.

did not get a bed in the hospital covid patient dies in bengaluru
Author
Bengaluru, First Published May 6, 2021, 10:46 PM IST

ബം​ഗളൂരു: ആശുപത്രിയിൽ കിടക്ക കിട്ടാഞ്ഞതിനെ തുടർന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ വീടിനു മുന്നിൽ പ്രതിഷേധിച്ചയാൾ ആശുപത്രിയിലേക്കുള്ള യാത്രയിൽ മരിച്ചു. മുഖ്യമന്ത്രി ഇടപെട്ട് കിടക്ക ഏർപ്പാടാക്കിയെങ്കിലും ഫലമുണ്ടായില്ല. റാമോഹള്ളി സ്വദേശി സതീഷാണ് മരിച്ചത്.

കർണാടകത്തിൽ ഇന്നും അമ്പതിനായിരത്തിനടുത്തു പുതിയ കൊവിഡ് രോ​ഗികൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. 49058 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ട്. ഇന്ന് മാത്രം രോ​ഗം ബാധിച്ച് 328 മരണം ഉണ്ടായി. ബംഗളൂരു നഗരത്തിൽ മാത്രം 23076 രോഗികൾ ഉണ്ടെന്നാണ് കണക്ക്. ന​ഗരത്തിൽ മാത്രം  139 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios