Asianet News MalayalamAsianet News Malayalam

'അവധിക്കാലത്ത് ശമ്പളം വാങ്ങുന്നത് കടുത്ത മനഃപ്രയാസത്തോടെ'; തുറന്ന് പറഞ്ഞ് സുപ്രീം കോടതി ജഡ്ജി

കേസിന്റെ വിചാരണക്കിടെയാണ് അവർ ഇക്കാര്യം പറഞ്ഞത്. നേരത്തെ മധ്യപ്രദേശ് സർക്കാർ പിരിച്ചുവിട്ട നാല് ജഡ്ജിമാകെ സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്ന് തിരിച്ചെടുത്തിരുന്നു.

Difficult to receive salary during summer vacations, says Supreme court justice
Author
First Published Sep 4, 2024, 12:30 PM IST | Last Updated Sep 4, 2024, 12:33 PM IST

ദില്ലി: അവധിക്കാലത്ത് ശമ്പളം വാങ്ങുന്നത് മാനസിക പ്രയാസത്തോടെയാണ് സുപ്രീം ജഡ്ജി ബി വി നാ​ഗരത്ന. കോടതിയുടെ വേനൽക്കാല അവധിക്കാലത്ത് ശമ്പളം സ്വീകരിക്കുന്നതിൽ അസ്വസ്ഥതയാണെന്നും അവർ പറഞ്ഞു. ഒരു കേസിന്റെ വിചാരണക്കിടെയാണ് അവർ ഇക്കാര്യം പറഞ്ഞത്. നേരത്തെ മധ്യപ്രദേശ് സർക്കാർ പിരിച്ചുവിട്ട നാല് ജഡ്ജിമാകെ സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്ന് തിരിച്ചെടുത്തിരുന്നു. ഇവർക്ക് മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകണമെന്ന കേസ് പരി​ഗണിക്കവെയാണ് പരാമർശം. നാല് ജഡ്ജിമാരുടെ പിരിച്ചുവിടൽ മധ്യപ്രദേശ് ഹൈക്കോടതി അസാധുവാക്കിയതായും മറ്റ് രണ്ട് ജഡ്ജിമാരെ ഫുൾ കോടതി ശരിവെച്ചതായും വാദത്തിനിടെ മുതിർന്ന അഭിഭാഷകൻ ഗൗരവ് അഗർവാൾ ജസ്റ്റിസ് നാഗരത്‌നയെയും ജസ്റ്റിസ് എൻ കോടീശ്വർ സിംഗിനെയും അറിയിച്ചു. \

ഇതേത്തുടർന്ന്, ജഡ്ജിമാർ സർവീസിൽ ഇല്ലാത്ത കാലയളവിൽ തിരിച്ചടവ് നൽകുന്നത് പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ ആർ ബസന്ത് സുപ്രീം കോടതിയിൽ അപ്പീൽ നൽകി. പിരിച്ചുവിടൽ സമയത്ത് ജഡ്ജിമാർ ജോലി ചെയ്തിട്ടില്ലാത്തതിനാൽ ശമ്പളക്കുടിശ്ശിക പ്രതീക്ഷിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ഞങ്ങളുടെ ജോലിയുടെ സ്വഭാവം നിങ്ങൾക്കറിയാം. പുനഃസ്ഥാപിക്കപ്പെടുന്നവർക്ക് തങ്ങൾ ജഡ്ജിമാരായി പ്രവർത്തിക്കാത്ത കാലത്തെ ശമ്പളം പ്രതീക്ഷിക്കാനാവില്ല. അനുവദിക്കുന്ന തൻ്റെ മനസ്സാക്ഷിക്ക് വിരുദ്ധമാണെന്നും അവർ പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios