പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തെക്കുറിച്ച്  മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കേന്ദ്രമന്ത്രി അമിത് ഷായോടും ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദി​ഗ് വിജയ് സിം​ഗ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"ഇത് വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ചോദ്യമാണ്.എല്ലാവരോടും ഒപ്പം, എല്ലാവരുടെയും വികസനം എന്നാണ് മോദിജി പറഞ്ഞിട്ടുള്ളത്. എന്നാൽ, ഇന്ന് മോദിയും ഷായും ജനങ്ങളുടെ വിശ്വാസം കളഞ്ഞുകുളിച്ചിരിക്കുകയാണ്''-ദി​ഗ് വിജയ് സിം​ഗ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയിലെ എല്ലാ വിഭജന സേനകളോടും പോരാടാനുള്ള പ്രതിജ്ഞാബദ്ധതയോടെയാണ് ഇന്ന് ഞങ്ങൾ കോണ്‍ഗ്രസിന്‍റെ 135ാം സ്ഥാപക ദിനം ആഘോഷിക്കുന്നത്. ഭാരത് മാതാ കി ജയ്, കോൺഗ്രസ് പാർട്ടി സിന്ദാബാദെന്ന് നേരത്തെ സിംഗ് ട്വീറ്റ് ചെയ്തിരുന്നു.