Asianet News MalayalamAsianet News Malayalam

ദില്ലി എംയിസിലെ സമരം നഴ്സസ് യൂണിയൻ പിൻവലിച്ചു

ആവശ്യങ്ങൾ മാനേജ്മെന്റ് പരിഗണിക്കുന്ന സാഹചര്യത്തിൽ സമരത്തിൽ നിന്ന് നഴ്സുമാർ പിൻമാറണമെന്നും കൊവിഡ് അടക്കമുള്ള നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഡ്യൂട്ടി ബഹിഷ്ക്കരിച്ചുള്ള സമരം അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു

dilli aiims nurses strike ends
Author
Delhi, First Published Dec 15, 2020, 10:20 PM IST

ദില്ലി: ദില്ലി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ(എയിംസ്) നഴ്സിംഗ് ജീവനക്കാർ നടത്തി വരുന്ന സമരം ദില്ലി ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പിൻവലിച്ചു. കോടതി ഉത്തരവിനെ മാനിച്ചാണ് സമരം പിൻവലിച്ചതെന്ന് നഴ്സസ് യൂണിയൻ വ്യക്തമാക്കി. സമരത്തിനെതിരെ എംയിസ് നൽകിയ ഹർജിയിലാണ് കോടതി ഇടപെട്ടത്. പ്രശ്ന പരിഹാരത്തിന് കോടതി ഇടപെടൽ ആവശ്യപ്പെട്ട് യൂണിയൻ നാളെ ഹർജി നൽകും.

ആവശ്യങ്ങൾ മാനേജ്മെന്റ് പരിഗണിക്കുന്ന സാഹചര്യത്തിൽ സമരത്തിൽ നിന്ന് നഴ്സുമാർ പിൻമാറണമെന്നും കൊവിഡ് അടക്കമുള്ള നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഡ്യൂട്ടി ബഹിഷ്ക്കരിച്ചുള്ള സമരം അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ശമ്പളത്തിലെ അപാകത പരിഹരിക്കുക, സ്വകാര്യ ഏജൻസി വഴിയുള്ള നഴ്സുമാരുടെ കരാർ നിയമനങ്ങൾ നിർത്തിലാക്കുക, മുടങ്ങി കിടക്കുന്ന അനൂകൂല്യങ്ങൾ നൽകുക , നഴ്സിംഗ് നിയമനത്തിൽ ആൺ-പെൺ അനുപാതികം പാലിക്കുക ഉൾപ്പെടെ 23 ആവശ്യങ്ങൾ മുന്നോട്ട് വെച്ചായിരുന്നു നഴ്സുമാരുടെ സമരം 

Follow Us:
Download App:
  • android
  • ios