ഗതാഗതക്കുരുക്ക് മൂലം കുടുംബാഗങ്ങൾക്കൊപ്പം ചെലവഴിക്കാൻ ആളുകൾക്ക് സമയം ലഭിക്കുന്നില്ല. ഇത് വിവാഹമോചനത്തിലേക്ക് നയിക്കുന്നു എന്നും ഇവർ വിശദീകരിച്ചു.
മഹാരാഷ്ട്ര: മുംബൈയിലെ (Mumbai) 3 ശതമാനം വിവാഹമോചനങ്ങൾക്കും (Divorce) കാരണം നഗരത്തിലെ ഗതാഗതക്കുരുക്കാണെന്ന പ്രസ്താവനയുമായി മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. റോഡുകളുടെ അവസ്ഥയെക്കുറിച്ചും ഗതാഗതത്തെ കുറിച്ചും മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് അമൃത ഫഡ്നാവിസ് ഇങ്ങനെ പറഞ്ഞത്. ഗതാഗതക്കുരുക്ക് മൂലം കുടുംബാഗങ്ങൾക്കൊപ്പം ചെലവഴിക്കാൻ ആളുകൾക്ക് സമയം ലഭിക്കുന്നില്ല. ഇത് വിവാഹമോചനത്തിലേക്ക് നയിക്കുന്നു എന്നും ഇവർ വിശദീകരിച്ചു.
ഈ പ്രസ്താവനക്കെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. 'റോഡുകളിലെ ട്രാഫിക് ജാം മൂലമാണ് മുംബൈയിലുള്ള 3 ശതമാനം ആളുകൾ വിവാഹ മോചനം നേടുന്നുവെന്ന് പറഞ്ഞ ഇവർക്കാണ് ഈ ദിവസത്തെ മികച്ച യുക്തിരഹിത പ്രസ്താവന നടത്തിയവർക്കുള്ള അവാർഡ് നൽകേണ്ടത്.' ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി ട്വീറ്റിൽ വിമർശിച്ചു. അമൃത ഫഡ്നാവിസിനെ വിമർശിച്ചു കൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
