ദില്ലി: പരസ്പരം ചെളി വാരിയെറിയലുകളും കളിയാക്കലുമെല്ലാം രാഷ്ട്രീയത്തില്‍ പതിവാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അത് ഒന്നുകൂടി ശക്തിയാര്‍ജ്ജിക്കും. ഇപ്പോളിതാ കോണ്‍ഗ്രസ് വക്താവ് ദിവ്യ സ്പന്ദന ഒരുപടി കൂടി കടന്ന് മോദിയെ പിന്താങ്ങുന്നവരെ വിഡ്ഢികളെന്ന് വിളിച്ചിരിക്കുകയാണ്. മോദിയെ പിന്താങ്ങുന്ന മൂന്നുപേരില്‍ ഒരാള്‍ മറ്റ് രണ്ടുപേരെയും പോലെ വിഡ്ഢികളാണെന്നാണ് ദിവ്യയുടെ ട്വീറ്റ്. മോദിയുടെ ചിത്രത്തോടെയാണ് ട്വീറ്റ്. എന്തായാലും ഇതിന് പിന്നാലെ പൊരിഞ്ഞ പോരിലാണ് കോണ്‍ഗ്രസ് - ബിജെപി അനുകൂലികള്‍.