ഇന്ത്യയുടെ പേര് 'ഭാരത്' എന്നാക്കുന്നതിനെ കർണാടക സർക്കാർ അംഗീകരിക്കില്ലെന്ന് ഡി കെ ശിവകുമാർ
ഇന്ത്യാ വിരുദ്ധ, ജന വിരുദ്ധ നിലപാട് എടുത്ത ഈ സർക്കാരിന്റെ തീരുമാനങ്ങൾ ജനം അംഗീകരിക്കില്ലെന്നും ഡി കെ ശിവകുമാർ പ്രതികരിച്ചു.

ബെംഗളൂരു: ഇന്ത്യയുടെ പേര് 'ഭാരതം' എന്നാക്കി മാറ്റുന്നതിനെ കർണാടക സർക്കാർ അനുകൂലിക്കില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നാണ് നമ്മുടെ പാസ്പോർട്ടുകളിൽ ഉള്ളത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസസ് എന്നാണ് പറയാറുള്ളത്. അത് നമ്മുടെ ഭരണഘടനയിൽ ഉള്ളതാണ്. എൻസിആർടിയെ ഉപയോഗിച്ച് ചരിത്രം മാറ്റി എഴുതാൻ ആണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇന്ത്യാ വിരുദ്ധ, ജന വിരുദ്ധ നിലപാട് എടുത്ത ഈ സർക്കാരിന്റെ തീരുമാനങ്ങൾ ജനം അംഗീകരിക്കില്ലെന്നും ഡി കെ ശിവകുമാർ പ്രതികരിച്ചു.
പാഠപുസ്തകങ്ങളിൽ ഇന്ത്യ മാറ്റി 'ഭാരത്' എന്നാക്കാൻ എൻ സി ഇ ആർ ടി സമിതി ശുപാർശ