അറുപത് ലോഡ് വസ്തുകളാണ് ഡിഎംകെ പ്രവര്‍ത്തകര്‍ ശേഖരിച്ചത്. 

ചെന്നൈ: പ്രളയ ദുരിതത്തിലായ കേരളത്തിന് സഹായഹസ്തവുമായി ഡിഎംകെ. തമിഴ്നാട്ടിലെ 34 ഓളം ജില്ലകളില്‍ നിന്നും ഡിഎംകെ പ്രവര്‍ത്തകര്‍ ശേഖരിച്ച അവശ്യവസ്തുക്കൾ ഇന്ന് കേരളത്തിന് കൈമാറും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വസ്ത്രങ്ങള്‍, ബേബി ഫുഡ്, വാട്ടർബോട്ടിൽ, അരി, പലവജ്ഞനം, സാനിട്ടറി നാപ്കിൻ, പഠന സാമഗ്രഹികൾ തുടങ്ങി അറുപത് ലോഡ് സാധനങ്ങളാണ് ഡിഎംകെ പ്രവര്‍ത്തകര്‍ ശേഖരിച്ചത്. ഇന്ന് വൈകുന്നേരം ഡിഎംകെ ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ എംകെ സ്റ്റാലിൻ, ഡിഎംകെ കേരള ഘടകം സെക്രട്ടറി പുതുകോട്ടെ മുരുകേശന് സാധനങ്ങൾ കൈമാറും.