നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ ഡിഎംകെയും കോണ്‍ഗ്രസും തമ്മിൽ സൗഹൃദ മത്സരം. അഞ്ച് മണ്ഡലങ്ങളിൽ സഖ്യത്തിലുള്ള ഇരു പാര്‍ട്ടികളും നേര്‍ക്കുനേര്‍ മത്സരിക്കും. ഡിഎംകെയ്ക്ക് അനുവദിച്ച മണ്ഡലങ്ങളിൽ നിന്ന് കോണ്‍ഗ്രസ് പിന്മാറാതെ വന്നതോടെയാണ് ഇരുപാര്‍ട്ടികളും തമ്മിൽ മത്സരം നടക്കുമെന്ന് ഉറപ്പായത്

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ ഡിഎംകെയും കോണ്‍ഗ്രസും തമ്മിൽ സൗഹൃദ മത്സരം. അഞ്ച് മണ്ഡലങ്ങളിൽ സഖ്യത്തിലുള്ള ഇരു പാര്‍ട്ടികളും നേര്‍ക്കുനേര്‍ മത്സരിക്കും. ഡിഎംകെയ്ക്ക് അനുവദിച്ച മണ്ഡലങ്ങളിൽ നിന്ന് കോണ്‍ഗ്രസ് പിന്മാറാതെ വന്നതോടെയാണ് ഇരുപാര്‍ട്ടികളും തമ്മിൽ മത്സരം നടക്കുമെന്ന് ഉറപ്പായത്. അഞ്ച് മണ്ഡലങ്ങള്‍ ഒഴികെ മറ്റു മണ്ഡലങ്ങളിൽ ഇന്ത്യ സഖ്യമായി ഇരു പാര്‍ട്ടികളും ഒന്നിച്ച് മത്സരിക്കും. മൂന്ന് മണ്ഡലങ്ങളിൽ വിസികെയ്ക്കും സ്ഥാനാര്‍ത്ഥികളുണ്ട്. പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് മത്സര ചിത്രം തെളിഞ്ഞത്.വിസികെയ്ക്ക് അനുവദിച്ച ഏക സീറ്റിൽ

Add Asianetnews as a Preferred SourcegooglePreferred

കോൺഗ്രസ്സ് സ്ഥാനാർഥിയെ പിൻവലിക്കാത്തതിനാൽ ഇവിടെയും പരസ്പരം മത്സരിക്കും. ഒരേ സഖ്യത്തിലുള്ളവര്‍ പരസ്പരം മത്സരിക്കുന്നതിനെതിരെ വിമര്‍ശനവുമായി ഇടതുപാര്‍ട്ടികള്‍ രംഗത്തെത്തി. ഇത്തരമൊരു സാഹചര്യം ഒരുക്കിയത് ഡിഎംകെയും കോണ്‍ഗ്രസുമാണെന്ന് ഇടതുപാര്‍ട്ടികള്‍ ആരോപിച്ചു. പുതുച്ചേരിയിൽ 30 സീറ്റുകളിൽ ആയി ആകെ 365 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.