നീറ്റ് പരീക്ഷയുടെ പശ്ചാത്തലത്തിൽ, മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികൾക്ക് ഞായറാഴ്ച ഉൾപ്പെടെ അവധി നൽകരുതെന്ന് ഡിഎംഇ സർക്കുലർ പുറത്തിറക്കി. മുൻപ് നടന്ന ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി, വിദ്യാർത്ഥികൾ ക്യാമ്പസിൽ തന്നെ തുടരണമെന്ന് നിർദ്ദേശമുണ്ട്. പരീക്ഷാർത്ഥികൾക്കായി പുതിയ മാർഗനിർദ്ദേശങ്ങളും പുതിയ അഡ്മിറ്റ് കാർഡും എൻടിഎ പുറത്തിറക്കിയിട്ടുണ്ട്.

ദില്ലി: നീറ്റ് പരീക്ഷ നടക്കാനിരിക്കെ, മെഡിക്കൽ, ഡെന്റൽ പ്രിൻസിപ്പൽമാർക്ക് ഡിഎംഇയുടെ സർക്കുലർ. ഇന്നും നാളെയും സംസ്ഥാനത്തെ മെഡിക്കൽ/ഡെന്റൽ വിദ്യാർത്ഥികൾക്ക് അവധി അനുവദിക്കരുതെന്നും അത്യാവശ്യമെങ്കിൽ മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രം അവധി അനുവദിച്ചാൽ മതിയെന്നും സർക്കുലർ പറയുന്നു. വിദ്യാർത്ഥികൾ ഹോസ്റ്റലുകളിലും ക്യാമ്പസിലും തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കണമെന്നും പരീക്ഷയെ ബാധിക്കാവുന്ന സംശയാസ്പദമായ പ്രവർത്തനങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ വിട്ടുനിർത്താൻ കോളേജ് അധികൃതർ പ്രത്യേകം ശ്രദ്ധിക്കണമെന്നും പറയുന്നു. അവധി ദിവസം വിദ്യാർത്ഥികൾക്ക് അവധി നൽകരുതെന്നത് വിചിത്ര നിർദേശമാണെന്നും വിമർശനമുയർന്നു. ചില വിദ്യാർത്ഥികൾ മുൻപ് നടന്ന നീറ്റ് ക്രമക്കേടിന് പിന്നിലുണ്ടായിരുന്നുവെന്ന് കണ്ടാണ് കർശന നിർദ്ദേശം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, നീറ്റ് പരീക്ഷയിൽ കൂടുതൽ മാർഗ നിർദ്ദേശങ്ങളുമായി എൻടിഎ രം​ഗത്തെത്തി. ഔദ്യോഗിക സന്ദേശങ്ങൾ എത്തുക 7827980287 എന്ന വാട്സ് ആപ്പ് നമ്പറിലൂടെ മാത്രമായിരിക്കും. ഇത് ബ്ലൂടിക് വെരിഫൈഡ് നമ്പർ ആയിരിക്കുമെന്നും വിദ്യാർത്ഥികൾക്ക് തിരികെ സന്ദേശം അയക്കാനാവില്ലെന്നും വ്യക്തിഗത വിവരങ്ങൾ ചോദിക്കില്ലെന്നും അധികൃതർ അറിയിച്ചു. ഒടിപി ഒരിക്കലും ആവശ്യപ്പെടില്ല. പണം അടക്കാൻ ആവശ്യപ്പെടില്ല. ചോദ്യപേപ്പർ സംബന്ധിച്ച ഒരു കാര്യവും ഉണ്ടാകില്ലെന്നും എൻടിഎ. മറിച്ച് നീക്കം നടന്നാൽ നാഷണൽ സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930 ൽ അറിയിക്കണം. നാളത്തെ പരീക്ഷക്ക് പുതിയ അഡ്‌മിറ്റ് കാർഡ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. മെയ് 30 ലെ കാർഡ് ഉപയോഗിക്കരുതെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.