ചെന്നൈ: ശിക്ഷാകാലയളവിലെ വിവരങ്ങൾ പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ട് ബെംഗ്ലൂരു ജയിൽ അധികൃതർക്ക് ശശികലയുടെ കത്ത്.ശിക്ഷാകാലയളവിലെ വിവരങ്ങളും മോചന കാര്യവും ഉൾപ്പടെ വിവരാവകാശ നിയമപ്രകാരം മൂന്നാമതൊരാളെ അറിയിക്കരുതെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.

സ്വകാര്യത സംരക്ഷിക്കണമെന്നും അതിനുള്ള അവകാശം നിഷേധിക്കരുതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ജനുവരിയോടെ  ജയിൽ മോചനം ഉണ്ടാകുമെന്ന് അധികൃതർ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ശശികലയുടെ നീക്കം. ശശികലയെ അണ്ണാഡിഎംകെയിൽ എത്തിക്കാൻ ബിജെപി മധ്യസ്ഥതയിൽ ചർച്ചകൾ തുടരുകയാണ്. ദില്ലിയിൽ ബിജെപി നേതാക്കളുമായി  ചർച്ച നടത്തിയതിന് പിന്നാലെ ടിടിവി ദിനകരൻ ബെംഗ്ലൂരു ജയിലിലെത്തി ശശികലയുമായി കൂടിക്കാഴ്ച നടത്തി.