Asianet News MalayalamAsianet News Malayalam

പൊതുസ്ഥലങ്ങളിൽ തുപ്പുന്ന ശീലം ഉപേക്ഷിക്കണം; പുതിയ ശീലങ്ങൾ സംസ്കാരത്തിന്റെ ഭാ​ഗമാക്കണമെന്നും മോദി

'ബനാറസ് പാൻ ചവച്ച് ഇപ്പോൾ റോഡുകളിൽ തുപ്പാറുണ്ട്. ആ ശീലം നമ്മൾ മാറ്റണം.' മോദി വ്യക്തമാക്കി.
 

do not spit on public place says modi
Author
Delhi, First Published Jul 10, 2020, 10:44 AM IST

ദില്ലി: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി ശീലങ്ങളിൽ മാറ്റം വരുത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി മോദി. വരാണസി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനകളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് മോദി ഇക്കാര്യം പറഞ്ഞത്. പൊതുസ്ഥലങ്ങളിൽ, പ്രത്യേകിച്ച് റോഡുകളിൽ തുപ്പുന്ന ശീലം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.

'ബനാറസ് പാൻ ചവച്ച് ഇപ്പോൾ റോഡുകളിൽ തുപ്പാറുണ്ട്. ആ ശീലം നമ്മൾ മാറ്റണം.' മോദി വ്യക്തമാക്കി. പ്രസിദ്ധമായ ബനാറസ് പാനിനെക്കുറിച്ചും അതുപയോ​ഗിച്ചതിന് ശേഷം ആളുകൾ പൊതുസ്ഥലത്ത് തുപ്പുന്നതിനെ കുറിച്ചും പ്രധാനമന്ത്രി പരാമർശിക്കുകയുണ്ടായി. രണ്ട് മീറ്ററെങ്കിലും സാമൂഹിക അകലം പാലിച്ച് വേണം മറ്റുള്ളവരുമായി ഇടപഴകാൻ. മുഖം മൂടുകയും കൈ കഴുകുകയും ചെയ്യണം. ഇക്കാര്യം ആരും മറക്കരുതെന്നും മോദി കൂട്ടിച്ചേർത്തു. 

ഈ പുതിയ ശീലങ്ങൾ ഇന്ത്യയുടെ സംസ്കാരത്തിന്റെ ഭാ​ഗമാക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതുപോലെ ഒറ്റത്തവണ ഉപയോ​ഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായിട്ടാണ് പുതിയ ശീലങ്ങളിലേക്ക് എത്തിച്ചേരാന്‍  മോദി പറഞ്ഞത്. 

 

Follow Us:
Download App:
  • android
  • ios