ലക്നൗ: സർക്കാർ‌ ഓഫീസുകളിൽ ഫയലുകളുടെയും മറ്റ് ഔദ്യോ​ഗിക രേഖകളുടെയും പേജുകൾ മറിക്കുന്നതിന് ഉമിനീർ ഉപയോഗിക്കുന്നത് നിർത്തണമെന്ന നിർദ്ദേശവുമായി റെയ്ബറേലിയിലെ ചീഫ് ഡവലപ്മെന്റ് ഓഫീസർ (സിഡിഒ) ഉത്തരവിറക്കി. സാംക്രമിക രോ​ഗങ്ങൾ പകരാൻ ഈ ശീലം കാരണമാകുമെന്ന് സിഡിഒ അഭിഷേക് ഗോയൽ പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. ഫയലുകളുടെ പേജ് മറിക്കാൻ ഉദ്യോഗസ്ഥരും ജോലിക്കാരും ഉമിനീർ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സാംക്രമിക രോ​ഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഈ ശീലം ഒഴിവാക്കേണ്ടതാണ്. ഉത്തരവിൽ പറയുന്നു. 

പകർച്ചവ്യാധികളും സാംക്രമിക രോഗങ്ങളും പകരുന്നത് ഒഴിവാക്കുന്നതിനായി ഫയലുകളുടെ പേജ് തിരിക്കുന്നതിന് എല്ലാ ജില്ലാതല ഉദ്യോഗസ്ഥരോടും (വികസന) / ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർമാരോടും വാട്ടർ സ്പോഞ്ചുകൾ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നതായും ഉത്തരവിൽ പറയുന്നു. ബന്ധപ്പെട്ട ഓഫീസുകളിൽ ഈ ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ കർശനമായി നിർദ്ദേശിക്കുന്നു. 

50 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ് യുവതി; സാഹസികമായി രക്ഷിച്ച് എസ്ഐ, അഭിന്ദനവുമായി മുഖ്യമന്ത്രി...

ജഫ്രബാദിലെ ഉപരോധസമരം: രണ്ട് മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ദില്ലി കനത്ത സുരക്ഷയില്‍ ...