Asianet News MalayalamAsianet News Malayalam

ഡോക്ടർക്ക് കൊവിഡ്; ബംഗ്ലൂരുവിൽ ആശുപത്രി പൂട്ടി

രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡോക്ടർ ജോലി ചെയ്തിരുന്ന ബംഗളൂരു ക്വീൻസ് റോഡിലെ ഷിഫ ആശുപത്രി അടച്ചു.

Doctor from Bengaluru tests positive for Covid 19
Author
Karnataka, First Published Apr 12, 2020, 12:16 PM IST

ബംഗ്ലൂരു: ബംഗ്ലൂരുവിൽ കൊവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചു. ബംഗ്ലൂരുവിലെ ഷിഫ ആശുപത്രിയിലെ 32 കാരനായ ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഇയാൾ ചികിത്സിച്ച ഒരാളുടെ ടെസ്റ്റ് റിസൽട്ട് പോസിറ്റീവായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡോക്ടർ ജോലി ചെയ്തിരുന്ന ബംഗളൂരു ക്വീൻസ് റോഡിലെ ഷിഫ ആശുപത്രി അടച്ചു. ഇവിടെ ജോലി ചെയ്തിരുന്ന അൻപത് ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. 

നേരത്തെ ദില്ലിയിൽ  രണ്ട് നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ദില്ലിയിൽ നിലവിൽ ഡോക്ടർമാർ ഉൾപ്പെടെ 42 ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ്  സ്ഥിരീകരിച്ചതെന്ന് ദില്ലി സർക്കാർ സ്ഥിരീകരിച്ചു ഇവിടെ. 400 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്. കൂടുതൽ ആരോഗ്യപ്രവർത്തവർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആരോഗ്യരംഗത്ത് വലിയ തിരിച്ചടിയാകുന്നുണ്ട്. വരും ദിവസങ്ങളിലും കൊവിഡ് പ്രതിരോധ നടപടികളെ ഇത് പ്രതികൂലമായി ബാധിച്ചേക്കും.  

രണ്ട് നഴ്സുമാർക്ക് കൂടി കൊവിഡ്, ദില്ലിയിൽ മാത്രം രോഗം ബാധിച്ചത് 42 ആരോഗ്യപ്രവർത്തകർക്ക്

Follow Us:
Download App:
  • android
  • ios