കര്‍നാള്‍: ഹരിയാനയിലെ കര്‍നാല്‍ അമൃതധാര ആശുപത്രി ഉടമയും ഡോക്ടറുമായ രാജീവ് ഗുപ്ത വെടിയേറ്റ് മരിച്ചു. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. എസ്‍യുവിയില്‍ ഡ്രൈവറോടൊപ്പം യാത്രചെയ്യുന്ന സമയത്തായിരുന്നു ആക്രമണമുണ്ടായത്. മൂന്നുതവണ വെടിയുതിര്‍ത്ത ആക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. രണ്ട് വെടിയുണ്ടകള്‍ ഡോക്ടര്‍ക്ക് ശരീരത്തില്‍ കൊണ്ടു. 

പരിക്കേറ്റ ഡോക്ടറെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചില സൂചനകള്‍ ലഭിച്ചതായും ഉടന്‍ തന്നെ പ്രതികള‍് പിടിയിലാകുമെന്നും ഹരിയാന ഡിജിപി അറിയിച്ചു.