റാഞ്ചി: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിക്ക് കോണ്ടം നിര്‍ദ്ദേശിച്ച ഡോക്ടര്‍ക്കെതിരെ അന്വേഷണം. റാഞ്ചിയിലെ സിങ്ബം ജില്ലയിലാണ് വയറുവേദനയ്ക്കുള്ള മരുന്നിന് പകരം ഡോക്ടര്‍ ഗര്‍ഭനിരോധന ഉറ കുറിച്ച് നല്‍കിയത്.

ഘാട്ഷില്ല ആശുപത്രിയില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന അസ്രഫ് ബാദര്‍ എന്ന ഡോക്ടര്‍ക്കെതിരെയാണ് അന്വേഷണം ആരംഭിച്ചത്. ഡോക്ടറുടെ കുറിപ്പുമായി മെഡിക്കല്‍ ഷോപ്പിലെത്തിയ യുവതിയോട് കടയുടമയാണ് ഡോക്ടര്‍ കുറിച്ചത് ഗര്‍ഭനിരോധന ഉറയാണെന്ന് പറഞ്ഞത്.

തുടര്‍ന്ന് യുവതി ആശുപത്രിയിലെത്തി മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍  മനശാസ്ത്രജ്ഞന്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. എന്നാല്‍ ആരോപണം ഡോക്ടര്‍ നിഷേധിച്ചു.