അലഹാബാദ് ഹൈക്കോടതി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാൻ നിരന്തരം ആവശ്യപ്പെടുന്നത് ചോദ്യം ചെയ്തുള്ള കേസിലാണ് ജസ്റ്റിസ് എസ്.കെ.കൗൾ അദ്ധ്യക്ഷനായ ബെഞ്ചിന്‍റെ വിമര്‍ശനം

ദില്ലി: ജഡ്ജിമാര്‍ ചക്രവര്‍ത്തിമാരെ പോലെ പെരുമാറരുതെന്ന് സുപ്രീംകോടതിയുടെ വിമര്‍ശനം. ഉദ്യോഗസ്ഥരെ അനാവശ്യമായി കോടതികൾ നേരിട്ട് വിളിച്ചുവരുത്തുന്നത് നല്ല പ്രവണതയല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. അലഹാബാദ് ഹൈക്കോടതി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാൻ നിരന്തരം ആവശ്യപ്പെടുന്നത് ചോദ്യം ചെയ്തുള്ള കേസിലാണ് ജസ്റ്റിസ് എസ്.കെ.കൗൾ അദ്ധ്യക്ഷനായ ബെഞ്ചിന്‍റെ വിമര്‍ശനം. ഉദ്യോഗസ്ഥര്‍ക്ക് കോടതിയിൽ ഹാജരാകാൻ നിരന്തരം വരേണ്ടിവരുമ്പോൾ ഔദ്യോഗിക കൃത്യനിര്‍വ്വഹണം കൂടിയാണ് തടസ്സപ്പെടുന്നതെന്ന് ജഡ്ജിമാര്‍ ഓര്‍ക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona