Asianet News MalayalamAsianet News Malayalam

സ്വന്തം തെറ്റ് മറയ്ക്കാനായി രാജ്യത്തിന്‍റെ സുഹൃത്തുക്കളുമായുള്ള പാലം തകര്‍ക്കരുത്;കേജ്രിവാളിനെതിരെ ബിജെപി എംപി

കൊവിഡിന്‍റെ സിംഗപ്പൂര്‍ വകഭേദം സംബന്ധിച്ച അരവിന്ദ് കേജ്രിവാളിന്‍റെ ട്വീറ്റ് വിവാദമായതിന് പിന്നാലെയാണ് പ്രതികരണം. രാഹുല്‍ ഗാന്ധിയുമായുള്ള മത്സരത്തിലെ അവസാന ഉദാഹരണമാണ് കൊവിഡിന്‍റെ സിംഗപ്പൂര്‍ വകഭദം സംബന്ധിച്ചതെന്ന് രാജീവ് ചന്ദ്രശേഖര്‍

dont start burning bridges with Indias friends says  Rajeev Chandrasekhar against Delhi CM
Author
New Delhi, First Published May 19, 2021, 1:09 PM IST

അരവിന്ദ് കേജ്രിവാളും തങ്ങളുടെ പരാജയത്തില്‍ നിന്ന് ആളുകളുടെ ശ്രദ്ധ മാറ്റുന്നതിനായി അവ്യക്തത സൃഷ്ടിക്കുന്നതിനുള്ള മത്സരത്തിലാണെന്ന് ബിജെപി എംപി രാജീവ് ചന്ദ്രശേഖര്‍. കൊവിഡിന്‍റെ സിംഗപ്പൂര്‍ വകഭേദം സംബന്ധിച്ച അരവിന്ദ് കേജ്രിവാളിന്‍റെ ട്വീറ്റ് വിവാദമായതിന് പിന്നാലെയാണ് പ്രതികരണം. രാഹുല്‍ ഗാന്ധിയുമായുള്ള മത്സരത്തിലെ അവസാന ഉദാഹരണമാണ് കൊവിഡിന്‍റെ സിംഗപ്പൂര്‍ വകഭദം സംബന്ധിച്ചതെന്നാണ് രാജീവ് ചന്ദ്രശേഖര്‍ എം പി ട്വീറ്റ് ചെയ്തു. സ്വന്തം തെറ്റ് മറയ്ക്കാനായി രാജ്യത്തിന്‍റെ സുഹൃത്തുക്കളുമായുള്ള പാലം തകര്‍ക്കരുതെന്നും രാജീവ് ചന്ദ്രശേഖര്‍ എംപി ട്വീറ്റില്‍ വിശദമാക്കുന്നു.

സിംഗപ്പൂരിൽ അതീവ ഗുരുതരമായ പുതിയ കൊവിഡ് വകഭേദം ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗത്തിന് കാരണമായേക്കുമെന്ന ദില്ലി മുഖ്യമന്ത്രിയുടെ ട്വീറ്റിനെതിരെ സിംഗപ്പൂര്‍ രൂക്ഷമായി പ്രതിഷേധിച്ചിരുന്നു. വിഷയത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ച് സിംഗപ്പൂര്‍ എതിര്‍പ്പ് വ്യക്തമാക്കിയതായി വിദേശകാര്യമന്ത്രാലയ വക്താവ് വിശദമാക്കിയിരുന്നു. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയും സിംഗപ്പൂരം ശക്തരായ പങ്കാളികള്‍ ആണെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വിശദമാക്കി. രാജ്യത്തിനുള്ള ഓക്സിജന്‍ വിതരണത്തിനായി ലോജിസ്റ്റിക് ഹബ്ബായുള്ള സിംഗപ്പൂരിന്‍റെ പ്രവര്‍ത്തനത്തിന് അഭിനന്ദനം. ദീര്‍ഘകാലത്തേക്കുള്ള സുദൃഡമായ ബന്ധങ്ങളില്‍ തകരാറ് വരുന്ന രീതിയില്‍ ഉത്തരവാദിത്തമില്ലാതെ പ്രതികരിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios