Asianet News MalayalamAsianet News Malayalam

'ഇതെന്തൂട്ട് ലോ​ഗോ?'; ദൂരദർശനെ വിമർശിച്ച് സോഷ്യൽമീഡിയ

ദൂരദർശന്റെ നിലവിലെ ലോ​ഗോ മാറ്റരുതെന്നും പുതിയ ഡിസൈനുകളിലുള്ള ലോ​ഗോകളെക്കാളും മികച്ചത് പഴയത് തന്നെയാണെന്നും ട്വിറ്ററിലൂടെ ആളുകൾ അഭിപ്രായപ്പെട്ടു.  

Doordarshan going to change the Iconic Logo
Author
New Delhi, First Published May 22, 2019, 3:04 PM IST

ദില്ലി: ഒരുകാലത്ത് ഇന്ത്യൻ ടെലിവിഷന്റെ മുഖമുദ്രയായിരുന്ന ദൂരദര്‍ശൻ ലോഗോ മാറ്റുന്നു. വര്‍ഷങ്ങളായി ഉപയോഗിക്കുന്ന ലോഗോ മാറ്റുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ചാനലായ ദൂരദര്‍ശന്‍ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം തെരഞ്ഞെടുത്ത അ‌ഞ്ച് ലോഗോകള്‍ പ്രസാര്‍ ഭാരതി ട്വിറ്ററിലൂടെ പ്രദര്‍ശിപ്പിച്ചിരുന്നു.

2017-ൽ നടത്തിയ ലോ​ഗോ ഡിസൈൻ മത്സരത്തിൽനിന്നാണ് മികച്ച അ‍ഞ്ച് ലോ​ഗോകൾ പ്രസാര്‍ ഭാരതി തെരഞ്ഞെടുത്തത്. മത്സരത്തിന്റെ ഭാ​ഗമായി പത്തായിരത്തിലധികം ലോഗോകളാണ് ലഭിച്ചതെന്ന് പ്രസാർ ഭാരതി ട്വിറ്ററലൂടെ അറിയിച്ചു. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒന്നായിരിക്കും ചാനലിന്‍റെ പുതിയ ലോഗോ ആയി ഉപയോ​ഗിക്കുകയെന്നാണ് കരുതുന്നത്.

അതേസമയം പുതിയ ഡിസൈനിലുള്ള ലോ​ഗോ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽമീഡിയ. ദൂരദർശന്റെ നിലവിലെ ലോ​ഗോ മാറ്റരുതെന്നും പുതിയ ഡിസൈനുകളിലുള്ള ലോ​ഗോകളെക്കാളും മികച്ചത് പഴയത് തന്നെയാണെന്നും ട്വിറ്ററിലൂടെ ആളുകൾ അഭിപ്രായപ്പെട്ടു. വളരെ അപക്വമായ ഡിസൈനുകളാണ് അവതരിപ്പിച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടകം പറയുന്നത്. സ്‍കൂള്‍ കുട്ടികളാണോ ലോഗോ ഡിസൈന്‍ ചെയ്‍തത് എന്ന് വരെ ചോദ്യങ്ങളുയരുന്നുണ്ട്. ചെറിയകുട്ടികൾ ചിത്രം വരച്ചത് പോലെയുണ്ട് പുതിയ ലോ​ഗോകളെന്നും ട്വിറ്ററിൽ ആക്ഷേപമുയരുന്നുണ്ട്.  

Follow Us:
Download App:
  • android
  • ios