യൂണിഫോം സിവിൽ കോഡുമായി ബന്ധപ്പെട്ട ചർച്ചകളും മുസ്ലിം വിഭാഗത്തിനുള്ള ആശങ്കകളും നിലനിൽക്കുന്ന സമയത്തുള്ള ഒരു സന്ദർശനം ഏറെ ശ്രദ്ധ നേടുകയാണ്


ദില്ലി: യൂണിഫോം സിവിൽ കോഡുമായി ബന്ധപ്പെട്ട ചർച്ചകളും മുസ്ലിം വിഭാഗത്തിനുള്ള ആശങ്കകളും നിലനിൽക്കുന്ന സമയത്തുള്ള ഒരു സന്ദർശനം ഏറെ ശ്രദ്ധ നേടുകയാണ്. മുസ്ലീം വേൾഡ് ലീഗ് (എംഡബ്ല്യുഎൽ) സെക്രട്ടറി ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ കരീം അൽ ഇസ്സയാണ് ജൂലൈ പത്ത് മുതൽ ഇന്ത്യ സന്ദർശിക്കുന്നത്. ഇസ്‌ലാമിക ലോകത്തെ ഏറ്റവും അംഗീകൃത മിതവാദി മുഖമാണ് ഡോ. അൽ-ഇസ്സ. മതങ്ങൾക്കിടയിൽ ഐക്യം കെട്ടിപ്പടുക്കുന്നതിന് അദ്ദേഹം മുന്നോട്ടുവച്ച വീക്ഷണങ്ങൾ ശ്രദ്ധേയമാണ്. മറ്റ് മതങ്ങളെ ഉൾക്കൊള്ളണമെന്ന ആശയം പറയുന്ന അദ്ദേഹത്തിന്റെ സന്ദർൻശനം ഇന്ത്യയിലെ ജനങ്ങൾക്ക് വലിയ സന്ദേശമാണ് നൽകുകയെന്ന പ്രതീക്ഷയാണ് പല കോണുകളിൽ നിന്നും പങ്കവയ്ക്കപ്പെടുന്നത്.

മതപണ്ഡിതന്മാരുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചകളും ദില്ലിയിലെ അക്ഷർധാം ക്ഷേത്ര സന്ദർശനവും അടക്കമുള്ളവ ഏറെ ശ്രദ്ധേയമാകും. അതേസമയം, തന്നെ ജൂലൈ 11 ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അദ്ദേഹം വേദി പങ്കിടുമെന്ന് ഇസ്സയുടെ ദില്ലിയിലെ പ്രഭാഷണങ്ങളുടെയും കൂടിക്കാഴ്ചകളുടെയും സംഘാടകരായ ഖുസ്രോ ഫൌണ്ടേഷൻ മാധ്യമങ്ങളെ അറിയിച്ചു. ഡോ ഇസയെയും ഡോവലിനെയും ആകാശത്തിലെ വലിയ താരങ്ങളായി വിശേഷിപ്പിച്ച ഖുസ്രോ ഫൗണ്ടേഷൻ കൺവീനർ ഹഫീസുർ റഹ്മാൻ, ചില സുപ്രധാന സന്ദേശമായിരിക്കും ഇത് നൽകുകയെന്നതിന്റെ സൂചനയും പങ്കുവച്ചു.

ജൂലൈ 11 -ന് ഡോ. ഇസയും ഡോവലും വേദിയിലെത്തുമ്പോൾ സമാധാന സമ്മേളനത്തിന്റെ ലക്ഷ്യങ്ങൾ മതസൗഹാർദ്ദത്തിന് വളരെ പ്രധാനമാണെന്ന് തെളിയിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ കരീം അൽ-ഇസ എപ്പോഴും ലോകത്ത് ഇസ്‌ലാമിന്റെ പ്രബുദ്ധമായ വീക്ഷണം പ്രോത്സാഹിപ്പിക്കുകയും വിവിധ മതങ്ങൾക്കിടയിൽ സൗഹാർദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാനവിക സൗഹാർദത്തിനും മതസൗഹാർദ്ദത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ സേവനങ്ങൾ എന്നും അഭിനന്ദിക്കപ്പെടുന്നവയാണ്. മറുവശത്ത്, ലോക നേതാക്കൾ വളരെയധികം ആവശ്യപ്പെടുന്ന വൈദഗ്ധ്യവും കാഴ്ചപ്പാടുകളും ഉള്ളയാളാണ് ഡോവൽ. രാജ്യത്ത് മതസഹിഷ്ണുതയും സൗഹാർദവും പ്രോത്സാഹിപ്പിക്കുന്നതിന് അദ്ദേഹം എങ്ങനെയാണ് പരിശ്രമിക്കുന്നതെന്ന് ഞങ്ങൾക്കറിയാം എന്നും അദ്ദേഹം പറഞ്ഞു.

അൽ ഇസ്സയുടെ സന്ദർശനം സൗദി ഭരണാധികാരിയുടെ ഇന്ത്യാ സന്ദർശനത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയും ഫൗണ്ടേഷൻ പ്രസിഡന്റ് സിറാജ് ഖുറേഷി പങ്കുവച്ചു. ഇന്ത്യയും സൗദി അറേബ്യ തമ്മിലുള്ള രാഷ്ട്രീയവും നയതന്ത്രപരവുമായ ബന്ധം കൂടുതൽ ശക്തമാകുവുകയാണ്. സാംസ്കാരിക, ബിസിനസ് ബന്ധങ്ങളും മെച്ചപ്പെടും എന്നും അദ്ദേഹം പറഞ്ഞു. ഡോ, ഈസയും ഡോവലും സംവദിക്കുന്ന സമ്മേളനത്തിലേക്ക് സൈദ്ധാന്തികരെയും പണ്ഡിതന്മാരെയും, മുസ്ലീം സംഘടനകളുടെയും സ്ഥാപനങ്ങളുടെയും തലവൻമാരെയും വിവിധ മതങ്ങളുടെ പ്രതിനിധികളെയും ക്ഷണിച്ചതായും സിറാജ് ഖുറേഷി അറിയിച്ചു. 

Read more: മണ്ണും മരവും കുത്തിയൊലിച്ചെത്തി, വീടിരുന്നിടം ശൂന്യം; ദുരിതം തീർത്ത മഴക്കെടുതിയുടെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ

ഡോ. അൽ-ഇസ്സയെ മിതവാദ ഇസ്ലാമിനെക്കുറിച്ചുള്ള ആഗോള ശബ്ദമായും തീവ്രവാദ പ്രത്യയശാസ്ത്രങ്ങൾക്കെതിരായ പോരാട്ടത്തിലെ പ്രധാന വ്യക്തിയായും കണക്കാക്കപ്പെടുന്നുണ്ട്. അന്താരാഷ്ട്ര സമൂഹത്തിൽ മിതത്വവും സഹകരണവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇസ്സയുടെ ശ്രമങ്ങളെ ലോകമെമ്പാടുമുള്ള മതനേതാക്കളും സർക്കാരുകളും പ്രശംസിക്കുന്നു. നേരത്തെ 2017 സെപ്റ്റംബറിൽ അദ്ദേഹം വത്തിക്കാൻ സന്ദർശിച്ച് ഫ്രാൻസിസ് മാർപാപ്പയെയും അന്തരിച്ച കർദിനാൾ ജീൻ ലൂയിസ് ടൂറനെയും സന്ദർശിച്ചിരുന്നു. പിന്നാലെ 2018 ഏപ്രിലിൽ കർദിനാൾ ടൂറൻ സൗദി അറേബ്യയും സന്ദർശിച്ചു.