ദില്ലി: ഡോ​ക്ട​ര്‍ ക​ഫീ​ല്‍ ഖാ​ന് ജാ​മ്യം അ​നു​വ​ദി​ച്ച അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി തീ​രു​മാ​ന​ത്തി​നെ​തി​രേ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച് ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍.  കു​റ്റ​കൃ​ത്യ​ത്തി​ലേ​ർ​പ്പെ​ട്ട ച​രി​ത്ര​മാ​ണ് ക​ഫീ​ൽ ഖാ​നു​ള്ള​തെ​ന്നും ഇ​തി​നാ​ലാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ന്ന​തെ​ന്നും ഹ​ർ​ജി​യി​ൽ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്നു. 

 പ്ര​കോ​പ​ന​പ​ര​മാ​യി പ്ര​സം​ഗി​ച്ചെ​ന്ന പേ​രി​ൽ ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം ചു​മ​ത്തി യു​പി സ​ർ​ക്കാ​ർ ജ​യി​ലി​ലാ​ക്കി​യി​രു​ന്ന ക​ഫീ​ൽ ഖാ​ന് സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.  അ​ദ്ദേ​ഹ​ത്തി​നെ​തി​രേ നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ് ദേ​ശീ​യ സു​ര​ക്ഷാ​നി​യ​മം ചു​മ​ത്തി​യ​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു.