സവർക്കറുടെ പുസ്തകവും യോ​ഗി ആദിത്യനാഥ് ​ ​ഗവർണർക്ക് സമ്മാനിച്ചു.  യുപിയിലെ ബിജെപി നേതാക്കൾ യോ​ഗി ആദിത്യനാഥിനെതിരെ ദേശീയ നേതൃത്ത്വത്തിന് പരാതി അറിയിച്ച പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച

ദില്ലി:ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ​ഗവർണർ ആനന്ദി ബെൻ പട്ടേലുമായി കൂടികാഴ്ച നടത്തി. ഇന്നലെ രാത്രി ലക്നൗവിലെ രാജ്ഭവനിലെത്തിയാണ് യോ​ഗി ​ഗവർണറെ കണ്ടത്. സവർക്കറുടെ പുസ്തകവും യോ​ഗി ആദിത്യനാഥ് ​ ​ഗവർണർക്ക് സമ്മാനിച്ചു. യുപിയിലെ ബിജെപി നേതാക്കൾ യോ​ഗി ആദിത്യനാഥിനെതിരെ ദേശീയ നേതൃത്ത്വത്തിന് പരാതി അറിയിച്ച പശ്ചാത്തലത്തിലാണ് കൂടികാഴ്ച്ച.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദില്ലിയിലെത്തി കേന്ദ്ര നേതാക്കളെ കണ്ട ഉപമുഖ്യ മന്ത്രി കേശവ് പ്രസാദ് മൗര്യ രാത്രി ലക്നൗവിൽ തിരിച്ചെത്തി. മാധ്യമങ്ങളോട് പ്രതികരിക്കാൻ കേശവ് പ്രസാദ് മൗര്യ തയാറായില്ല. അതേസമയം, മുതിർന്ന ബിജെപി പ്രവർത്തകരുടെ യോ​ഗത്തിൽ നാളെ വൈകീിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിവിധ ചുമതലകളിലുണ്ടായിരുന്നവരെയാണ് യോ​ഗത്തിന് ക്ഷണിച്ചിട്ടുള്ളത്. നാളെ വൈകീട്ട് അഞ്ചരയ്ക്ക് ദില്ലിയിലെ ബിജെപി ആസ്ഥാനത്താണ് യോ​ഗം ചേരുന്നത്. 

രാജിക്കൊരുങ്ങി സംസ്ഥാന അധ്യക്ഷൻ, യോഗിക്കെതിരെ പടയൊരുക്കം ശക്തം; ബിജെപിയിൽ തന്നെ 'ഓപ്പറേഷൻ താമര'യെന്ന് അഖിലേഷ്

ഒമാനിലെ എണ്ണക്കപ്പൽ അപകടം; ദൗത്യവുമായി ഇന്ത്യൻ നാവിക സേന, 8 ഇന്ത്യക്കാരെയും ശ്രീലങ്കൻ പൗരനെയും രക്ഷപ്പെടുത്തി

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates