അയല്‍വാസികൾ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി മൃതശരീരങ്ങൾ ആശുപത്രിയിലേക്ക് മാറ്റി

ഒഡീഷ: 55 കാരൻ വൃദ്ധരായ മാതാപിതാക്കളെ ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്തി. ഒഡീഷയിലാണ് സംഭവം. ഓട്ടോ ഡ്രൈവറായ ഹിമാന്‍ഷുവാണ് കൊല നടത്തിയത്. ഇയാൾ കടുത്ത മദ്യപാനിയാണ്. കൊലപാതകത്തിന് ശേഷം രക്തത്തില്‍ കുളിച്ചുകിടക്കുന്ന മൃതശരീരത്തിന് അടുത്തിരിക്കുകയായിരുന്നു ഇയാൾ.

അയല്‍വാസികൾ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി മൃതശരീരങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ഹിമാന്‍ഷുവിന് ഭാര്യയും കുട്ടികളുമുണ്ട്. എന്നാല്‍ കുടുംബ കലഹത്തെ തുടര്‍ന്ന് ഇവര്‍ ഹിമാന്‍ഷുവില്‍ നിന്ന് അകന്ന് കഴിയുകയാണെന്ന് പൊലീസ് പറയുന്നു. ഹിമാന്‍ഷുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

YouTube video player