ഇടിയുടെ ആഘാതത്തില്‍ രണ്ട് ഇരുചക്രവാഹനങ്ങള്‍ക്കും മൂന്നുകാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി പൊലീസ് അറിയിച്ചു. 

മുംബൈ: മദ്യലഹരിയിൽ വാഹനം ഓടിച്ച ടെലിവിഷൻ താരം ഏഴു വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു. മുംബൈയിലെ സാന്താക്രൂസില്‍ ഇന്നലെയാണ് സംഭവം. നടി രുഹി ശൈലേഷ്കുമാർ സിം​ഗ് (30) ആണ് മദ്യലഹരിയില്‍ വാഹനം ഓടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഇടിയുടെ ആഘാതത്തില്‍ രണ്ട് ഇരുചക്രവാഹനങ്ങള്‍ക്കും മൂന്നുകാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവ ശേഷം ചോദ്യം ചെയ്ത ആളുകളോട് നടി കയർക്കുന്നത് വീഡിയോയിൽ കാണാം. 

അതേസമയം പൊലീസ് തനിക്കെതിരെ അതിക്രമം നടത്തിയതായി നടി ആരോപിച്ചു. രണ്ടുദിവസത്തിനുളളില്‍ കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നടിയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.