അതുവഴിവന്ന കാറിൽ നിന്ന് സ്ത്രീയുടെ ബഹളം കേട്ട നാട്ടുകാര്‍ കാര്‍ തടയുകയായിരുന്നു....

കായംകുളം: കാറില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പികള്‍ മദ്യത്തിന്‍റെ ലഹരിയിൽ പൊതുവഴിയിൽ ഏറ്റുമുട്ടി. ഇന്നലെ വൈകിട്ട് കായംകുളം ചേരാവള്ളിയിൽ വച്ചായിരുന്നു സഭവം. അതുവഴിവന്ന കാറിൽ നിന്ന് സ്ത്രീയുടെ ബഹളം കേട്ട നാട്ടുകാര്‍ കാര്‍ തടയുകയായിരുന്നു. മദ്യവും മർദ്ദനവും മൂലം സ്ത്രീ അവശയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയിലാണ് ഇരുവരും കാർ ഡ്രൈവറും മദ്യലഹരിയിലാണെന്ന് കണ്ടെത്തിയത്. സ്ത്രീയെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മൊഴിയെടുത്ത ശേഷം മറ്റു നടപടികൾ പൊലീസ് സ്വീകരിക്കും.