Asianet News MalayalamAsianet News Malayalam

'7 ദിവസത്തിനുള്ളിൽ കുടിശ്ശിക നൽകണം, ഇല്ലെങ്കിൽ കടുത്ത സമരം'; കേന്ദ്രത്തിന് അന്ത്യശാസനം നൽകി മമത

18,000 കോടിയോളം രൂപ വിവിധ പദ്ധതികളില്‍ നിന്നായി സംസ്ഥാന സ‍‍ർക്കാരിന് ലഭിക്കാനുണ്ടെന്നാണ് ബംഗാള്‍ സർക്കാരിന്‍റെ നിലപാട്.

dues must be paid within 7 days or severe strike says Mamata Banerjee sts
Author
First Published Jan 27, 2024, 2:39 PM IST

കൊൽക്കത്ത: കേന്ദ്രത്തിനെതിരെ സമരത്തിന് പശ്ചിമബംഗാള്‍ സർക്കാർ.  ബംഗാളിനുളള  കേന്ദ്ര ഫണ്ടിലെ കുടിശ്ശിക ഉടൻ തന്നില്ലെങ്കില്‍ കടുത്ത സമരം തുടങ്ങുമെന്നാണ് മുന്നറിയിപ്പ്.  7 ദിവസത്തിനുള്ളിൽ കുടിശ്ശിക നല്‍കണമെന്നാണ് മമതയുടെ അന്ത്യശാസനം. 18,000 കോടിയോളം രൂപ വിവിധ പദ്ധതികളില്‍ നിന്നായി സംസ്ഥാന സ‍‍ർക്കാരിന് ലഭിക്കാനുണ്ടെന്നാണ് ബംഗാള്‍ സർക്കാരിന്‍റെ നിലപാട്. പ്രധാനമന്ത്രി ആവാസ് യോജനയില്‍ 9,300 കോടിയും തൊഴിലുറപ്പ് പദ്ധതിയില്‍ 6,900 കോടിയും കേന്ദ്രം നല്‍കാനുണ്ടെന്ന് സംസ്ഥാന സർക്കാർ ആരോപിക്കുന്നു. വിഷയത്തില്‍ ഡിസംബറില്‍ ദില്ലിയില്‍ എത്തി മമത പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. കേന്ദ്ര അവഗണന വിഷയം ഉന്നയിച്ച് കേരള സർക്കാർ ദില്ലിയില്‍ സമരം തുടങ്ങാനിരിക്കെയാണ് മമതയുടെയും സമര പ്രഖ്യാപനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios