ഇവർക്കായുളള തെരച്ചിലിനിടെയാണ് ദുരന്ത നിവാരണ സേനാംഗങ്ങൾ  അപകടത്തിൽ പെട്ടത്. 

മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ രക്ഷാ ദൗത്യത്തിനിടെ മൂന്ന് ദുരന്ത നിവാരണ സേനാംഗങ്ങൾ മുങ്ങിമരിച്ചു. ഇന്നലെ വൈകിട്ട് പ്രവാര നദിയിൽ രണ്ടു പേരെ കാണാതായിരുന്നു. ഇവർക്കായുളള തെരച്ചിലിനിടെയാണ് ദുരന്ത നിവാരണ സേനാംഗങ്ങൾ അപകടത്തിൽ പെട്ടത്. രക്ഷാപ്രവർത്തനത്തിനിടെ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന മറ്റു രണ്ടു പേർക്കായി തെരച്ചിൽ തുടരുന്നു.

ഇന്നലെ വൈകിട്ടാണ് അഹമ്മദ് നഗറിലെ അഖോല താലൂക്കിലെ പ്രവാര നദിയില്‍ രണ്ട് യുവാക്കളെ കാണാതായത്. ഇവര്‍ക്കായി തെരച്ചിലിനെത്തിയതായിരുന്നു അഞ്ചംഗ ദുരന്തനിവാരണ സേന. രക്ഷാദൌത്യത്തിനെത്തിയ ബോട്ട് നദിയിലെ ചുഴിയില്‍പെടുകയായിരുന്നു. അഞ്ചുപേരും നദിയില്‍ മുങ്ങിപ്പോയി. ഇതില്‍ 3 പേരുടെ മൃതദേഹങ്ങളാണ് ഇപ്പോള്‍ കണ്ടെടുത്തിരിക്കുന്നത്. ഇന്നലെ മുങ്ങിപ്പോയ രണ്ട് യുവാക്കളിലൊരാളുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. ഈ രക്ഷാ ദൌത്യം തുടരുന്നതിനിടെയാണ് വീണ്ടും അപകടമുണ്ടായത്.