Asianet News MalayalamAsianet News Malayalam

Earthquake: ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂമികുലുക്കത്തിന്റെ അനുരണനങ്ങൾ അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ത്രിപുരയിലും മണിപ്പൂരിലും മിസോറാമിലും ആസാമിലും ഭൂചലനം അനുഭവപ്പെട്ടു. കൊൽക്കത്തിയിലും ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോ‌ർട്ട്. 

Earth Quake Felt in North Eastern states Richter scale reading above 6
Author
Delhi, First Published Nov 26, 2021, 10:05 AM IST

ദില്ലി: ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ ഭൂചലനം (Earth Quake).റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിന്റെ പ്രഭവകേന്ദ്രം  ബംഗ്ലാദേശിലെ ചിറ്റഗോഗിൽ നിന്ന് 183 കിലോമീറ്റർ അകലെയാണെന്നാണ് അനുമാനം. പുലർച്ചെ 5.15 ഓടെയാണ് പ്രകമ്പനമുണ്ടായത്. മിസോറാമിലെ തെൻസാവാളിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂമികുലുക്കത്തിന്റെ അനുരണനങ്ങൾ അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ത്രിപുരയിലും മണിപ്പൂരിലും മിസോറാമിലും ആസാമിലും ഭൂചലനം അനുഭവപ്പെട്ടു. കൊൽക്കത്തിയിലും ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോ‌ർട്ട്. 

Follow Us:
Download App:
  • android
  • ios