ദില്ലി: ദില്ലിയിൽ ഭൂമി കുലുക്കം അനുഭവപ്പെട്ടു. 10 സെക്കന്റ് നേരമാണ് പ്രകമ്പനം ഉണ്ടായത്. ദില്ലി എൻസിആർ മുഴുവൻ ഭൂമി കുലുക്കം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂമി കുലുക്കത്തിന്റെ പ്രഭവകേന്ദ്രം ദില്ലി ​ഗാസിയാബാദ് അതിര്‍ത്തിയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.