Asianet News MalayalamAsianet News Malayalam

ദില്ലിയിൽ ഭൂമി കുലുങ്ങി, ജനം പരിഭ്രാന്തരായി; ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം നേപ്പാൾ

നേപ്പാളിലെ കലിക മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഉത്തരാഖണ്ഡിന്റെ വടക്ക് കിഴക്കൻ മേഖലയിൽ നിന്ന് അധികം അകലെയല്ലാതെയുള്ള പ്രദേശമാണിത്

Earthquake in Delhi-NCR 5.8 magnitude
Author
First Published Jan 24, 2023, 3:05 PM IST

ദില്ലി: ദില്ലിയിൽ ഭൂകുലുക്കം അനുഭവപ്പെട്ടു. ഹിമാലയൻ താഴ്‌വരയിൽ നേപ്പാളിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇന്ത്യയിലും നേപ്പാളിലും ചൈനയിലും ഭൂമി കുലുങ്ങി. റിക്ടർ സ്കെയിലിൽ 5.8 തീവ്രതയാണ് ഭൂചലനത്തിന് രേഖപ്പെടുത്തിയത്. ദില്ലി നഗരത്തിൽ വിവിധയിടങ്ങളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. നേപ്പാളിലെ കലിക മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഉത്തരാഖണ്ഡിന്റെ വടക്ക് കിഴക്കൻ മേഖലയിൽ നിന്ന് അധികം അകലെയല്ലാതെയുള്ള പ്രദേശമാണിത്. ഭൗമോപരിതലത്തിൽ നിന്നും 10 കിലോമീറ്റർ താഴെയാണ് ഭൂചലനം ഉണ്ടായതെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.

Follow Us:
Download App:
  • android
  • ios