ഇംഫാല്‍: വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ ഭൂചലനം.  റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തി. മണിപ്പൂരിലെ കാക്ചിംഗാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗുവാഹത്തിയില്‍ അടക്കം അസമിന്‍റെ വിവിധ ഭാഗങ്ങളിലും മേഘാലയിലും നാഗാലാന്‍റിലും മിസോറാമിലും പ്രകമ്പനം ഉണ്ടായി.  രാത്രി 8.12 നാണ് ഭൂകമ്പം ഉണ്ടായത്. ഭൂചലനത്തില്‍ ആളപായമില്ല.