പശ്ചിമ ബംഗാള്‍, ഒഡീഷ, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ബന്ധുക്കളായ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്.

ദില്ലി: നാല് സംസ്ഥാനങ്ങളിലെ ഐഎഎസ് ഇല്ലാത്ത ജില്ലാ കളക്ടർമാരെയും ഐപിഎസ് ഇല്ലാത്ത എസ്‍പിമാരെയും സ്ഥലം മാറ്റം. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. പശ്ചിമ ബംഗാള്‍, ഒഡീഷ, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ബന്ധുക്കളായ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്.

അസം മുഖ്യമന്ത്രി ഹിമന്ദബിശ്വ ശർമയുടെ സഹോദരനായ സോണിത്പൂർ എസ്പിയേയും പ‍ഞ്ചാബ് ബട്ടിൻഡയിലെ എസ്‍എസ്പിയേയുമാണ് സ്ഥാനത്ത് നിന്ന് നീക്കിയത്. കോണ്‍ഗ്രസ് എം പി ജസ്ബിർ സിങിന്‍റെ സഹോദരനാണ് ബട്ടിൻഡ എസ്.എസ്.പി. വ്യാഴാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്. ഉദ്യോഗസ്ഥ തലത്തിൽ ഏതെങ്കിലും പക്ഷപാത പരമായ നടപടികളുണ്ടാവാതിരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

ഭരണപക്ഷ പാർട്ടിയുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥരുടെ സ്ഥാന ചലനത്തിൽ ശക്തമായ രീതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അവലംബിക്കുന്നത്. മാർച്ച് 18ന് പശ്ചിമ ബംഗാൾ ഡിജിപിയേയും ഗുജറാത്ത്, ഉത്തർ പ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരേയും തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം