Asianet News MalayalamAsianet News Malayalam

ചെന്നൈയിലേക്ക് ട്രെയിന്‍ സര്‍വ്വീസ് നടത്തരുത്; പ്രധാനമന്ത്രിക്ക് കത്ത് അയച്ച് പളനിസ്വാമി

അതേസമയം വ്യവസ്ഥകൾ കർശനമാക്കിയതിന് പിന്നാലെ കേരളത്തിലേക്കുള്ള യാത്രാപാസുകൾ തമിഴ്നാട്  കൂട്ടത്തോടെ തളളി. 

Edappadi K Palaniswami sent letter to modi requesting cancelling train service to chennai
Author
Chennai, First Published May 12, 2020, 6:52 PM IST

ചെന്നൈ: ചെന്നൈയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് നടത്തരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഈ മാസം 14, 16 തീയതികളിലാണ് ദില്ലിയിൽ നിന്ന് ചെന്നൈയിലേക്ക് തീവണ്ടി സർവീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ട്രെയിന്‍ സര്‍വ്വീസ് രോഗ വ്യാപനത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് അയച്ചിരിക്കുന്നത്.

അതേസമയം വ്യവസ്ഥകൾ കർശനമാക്കിയതിന് പിന്നാലെ കേരളത്തിലേക്കുള്ള യാത്രാപാസുകൾ തമിഴ്നാട്  കൂട്ടത്തോടെ തളളി. കേരളത്തിന്‍റെ പാസ് ലഭിച്ചവരിലും അടിയന്തര ആവശ്യക്കാർക്ക് മാത്രമേ തമിഴ്‍നാട് അനുമതി നൽകുന്നുള്ളു.  പൊതു വാഹനസൗകര്യം ഇല്ലാത്തതിനാൽ ഇരട്ടി തുകയ്ക്ക് ടാക്സികളിൽ നാട്ടിലേക്ക് മടങ്ങേണ്ട സ്ഥിതിയിലാണ് മലയാളികൾ.

നിശ്ചിത തിയതിയിലെ പാസില്ലാതെ അതിർത്തിയിൽ എത്തുന്നവർ കൂടിയതോടെയാണ് വ്യവസ്ഥകൾ കർശനമാക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്. കേരളത്തിന്‍റെ പാസ് അപേക്ഷയ്ക്ക് ഒപ്പം നൽകുന്നവർക്ക് മാത്രം ഡിജിറ്റൽ പാസ് നൽകാൻ തമിഴ്നാട് തീരുമാക്കുകയും ചെയ്തു. എന്നാൽ ശരിയായ രീതിയിൽ അപേക്ഷിക്കുന്നവരുടെ പാസുകളും തമിഴ്നാട് നിരസിച്ചു. അടിയന്തര ചികിത്സ വേണ്ടവർ, പ്രായമായവർ, ഗർഭിണികൾ എന്നിവരൊഴികെ ആർക്കും തമിഴ്നാട് പാസ് നൽകുന്നില്ല. കേരളത്തിന്‍റെ പാസ് ലഭിച്ച നിരവധി പേർ മടങ്ങാനാകാതെ കുടുങ്ങിയിരിക്കുകയാണ്.
 

Follow Us:
Download App:
  • android
  • ios