പൗരത്വ ഭേദഗതി നിയമത്തില്‍ രജ്ദീപ് സര്‍ദേശായി ഇട്ട ട്വീറ്റിന് പിന്നാലെയാണ് അമിത് മാളവ്യ രംഗത്തുവന്നത്. ചിലര്‍ പ്രതിഷേധങ്ങളില്‍ സാങ്കല്‍പ്പികമായി മഹാത്മാഗാന്ധിയുടെ ചിത്രവും ദേശീയപതാകയും കാണുന്നുണ്ടെന്ന് മാളവ്യ മറുപടിയായി പറഞ്ഞിരുന്നു.
ദില്ലി: ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്ക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ. മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി ഐ.എസിന്റെ പിആർ വർക്ക് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മാളവ്യ ട്വിറ്ററിൽ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെയാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് രംഗത്തെത്തിയിരിക്കുന്നത്. പോസ്റ്റിന് പുറമേ തന്റെ ട്വീറ്റിന് പോള്‍ ചെയ്യാന്‍ മാളവ്യ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സര്‍ദേശായിയുടെ രാജ്യസ്‌നേഹത്തെത്തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് മാളവ്യ പോസ്റ്റിട്ടതെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പറഞ്ഞു. മാളവ്യയുടെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തുവരണമെന്നും ട്വിറ്റര്‍ പോള്‍ മാളവ്യ പിന്‍വലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പൗരത്വ ഭേദഗതി നിയമത്തില്‍ രജ്ദീപ് സര്‍ദേശായി ഇട്ട ട്വീറ്റിന് പിന്നാലെയാണ് അമിത് മാളവ്യ രംഗത്തുവന്നത്. ചിലര്‍ പ്രതിഷേധങ്ങളില്‍ സാങ്കല്‍പ്പികമായി മഹാത്മാഗാന്ധിയുടെ ചിത്രവും ദേശീയപതാകയും കാണുന്നുണ്ടെന്ന് മാളവ്യ മറുപടിയായി പറഞ്ഞിരുന്നു. ഇസ്‌ലാമിക മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടുള്ള ജാഥകള്‍ പൊതുമുതലും ക്ഷേത്രങ്ങളും നശിപ്പിക്കുന്നുവെന്നും മാളവ്യ ട്വീറ്റ് ചെയ്തു.
