സിയാച്ചിൻ: സിയാച്ചിനിൽ മഞ്ഞിടിഞ്ഞ് വീണ് എട്ട് ഇന്ത്യൻ സൈനികരെ കാണാതായി. എട്ടംഗ പെട്രോളിംഗ് സംഘമാണ് അപകടത്തിൽപ്പെട്ടത്. വടക്കൻ മേഖലയിൽ സമുദ്രനിരപ്പിൽ നിന്ന് 18,000 അടി ഉയരത്തിൽ വച്ചാണ് അപകടമുണ്ടായത്. വൈകിട്ട് മൂന്നരയോടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോ‌ർട്ട്, സൈന്യം രക്ഷാപ്രവ‌ത്തനം ആരംഭിച്ചിട്ടുണ്ട്. അതേസമയം മഞ്ഞിടിച്ചിലിൽ കുടുങ്ങിയ ജവാന്മാരിൽ രണ്ടുപേർ മരിച്ചതായും റിപ്പോർട്ടുണ്ട്.