പ്രാഥമിക പരിശോധനയിൽ ഇവർക്ക് കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. ​പ്രദേശത്തെ ആരോഗ്യ വിദഗ്ധരുടെ സഹായത്തോടെ സംഭവം അന്വേഷിച്ച് വരികയാണ്

ലുധിയാന: കൊവിഡ് ബാധിതരാകുമെന്ന ഭയത്താൽ വയോധിക ദമ്പതികൾ ജീവനൊടുക്കി. പഞ്ചാബിലെ സത്യാല ഗ്രാമത്തിലാണ് സംഭവം. ബല്‍വിന്ദർ സിംഗ് (57), ഭാര്യ ഗുർജിന്ദർ കൗർ (55) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

കൊറോണ വൈറസ് മൂലം ജീവനൊടുക്കുകയാണെന്ന് എഴുതിയ കുറിപ്പ് ഇവരുടെ മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ചുവെന്ന് പൊലീസ് പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. പ്രാഥമിക പരിശോധനയിൽ ഇവർക്ക് കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. ​പ്രദേശത്തെ ആരോഗ്യ വിദഗ്ധരുടെ സഹായത്തോടെ സംഭവം അന്വേഷിച്ച് വരികയാണ്.

അതേസമയം, പഞ്ചാബിൽ ഇതുവരെ 53 പേർക്കണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. നവൻഷഹറിൽ 19, മൊഹാലിയിൽ 12, ഹോഷിയാർപൂരിൽ ഏഴ്, ജലന്ധർ, അമൃത്സർ എന്നിവിടങ്ങളിൽ അഞ്ച് വീതം, ലുധിയാനയിൽ നാല്, പട്യാലയിൽ ഒന്ന് എന്നിങ്ങനെയാണ് കണക്കുകൾ.