Asianet News MalayalamAsianet News Malayalam

'കൈയിൽ പശുവിറച്ചിയല്ലേ, നിങ്ങളെ വെറുതെ വിടില്ല'; ട്രെയിനിൽ വയോധികന് ആൾക്കൂട്ട വിചാരണയും മർദ്ദനവും -വീഡിയോ

റെയിൽവേ കമ്മീഷണർ സംഭവം സ്ഥിരീകരിക്കുകയും വിഷയത്തിൽ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇയാളെ മർദിച്ച യാത്രക്കാരെ റെയിൽവേ പോലീസ് അന്വേഷിക്കുകയാണെന്ന് കമ്മീഷണർ പറഞ്ഞു

Elderly man assaulted on train over suspicion of carrying beef
Author
First Published Aug 31, 2024, 7:03 PM IST | Last Updated Aug 31, 2024, 7:03 PM IST

മുംബൈ: മഹാരാഷ്ട്രയിൽ പശുവിറച്ചി കൊണ്ടുപോകുന്നുവെന്ന് സംശയിച്ച് വയോധികനെ ട്രെയിനിൽ സഹയാത്രികർ മർദ്ദിച്ചു. പത്തോളം പേർ ചേർന്നാണ് വയോധികനെ ചോ​ദ്യം ചെയ്തതും മർദ്ദിച്ചതുമെന്ന് വീഡിയോയിൽ കാണാം. വയോധികനെ സഹായിക്കാൻ ആരും രം​ഗത്തുവന്നില്ല. ജൽഗാവ് ജില്ല സ്വദേശിയായ അശ്‌റഫ് മുനിയാർ എന്ന വയോധികനാണ് മർദ്ദനമേറ്റത്.  മലേഗാവിലെ മകളുടെ വീട്ടിലേക്ക് ധൂലെ എക്‌സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു മുനിയാർ. ഇ​ദ്ദേഹം കൈവശം വച്ചിരുന്ന രണ്ട് വലിയ പ്ലാസ്റ്റിക് പെട്ടികളിൽ ഇറച്ചി പോലെയുള്ള  സാധനമാണെന്ന് പറഞ്ഞായിരുന്നു ആൾക്കൂട്ട വിചാരണയും മർദ്ദനവും.  തൻ്റെ മകളുടെ കുടുംബത്തിലെ പരിപാടിക്കായി മാംസം കൊണ്ടുപോകുകയാണെന്ന് ഇയാൾ അറിയിച്ചു.

മറുപടിയിൽ തൃപ്തരല്ലാത്ത യാത്രികർ വയോധികനെ ഉപദ്രവിക്കുകയും ഫോണിൽ റെക്കോർഡ് ചെയ്യുകയും ചെയ്തു. പെട്ടികളിൽ എരുമയുടെ ഇറച്ചിയാണെന്നും ഇവർ ആരോപിച്ചു. ശ്രാവണ മാസം ഹിന്ദുക്കളുടെ പുണ്യ മാസമാണെന്നും ഇവർ പറഞ്ഞു. മഹാരാഷ്ട്ര ആനിമൽ പ്രിസർവേഷൻ ആക്ട് 1976 പശുക്കളെയും കാളകളെയും കാളകളെയും കശാപ്പ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും എരുമകൾക്ക് നിരോധനം ബാധകമല്ല.

റെയിൽവേ കമ്മീഷണർ സംഭവം സ്ഥിരീകരിക്കുകയും വിഷയത്തിൽ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇയാളെ മർദിച്ച യാത്രക്കാരെ റെയിൽവേ പോലീസ് അന്വേഷിക്കുകയാണെന്ന് കമ്മീഷണർ പറഞ്ഞു. ധൂലെ സ്വദേശികളായ രണ്ട് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.  

 

Latest Videos
Follow Us:
Download App:
  • android
  • ios