ഓരോ കമ്പനിയും ആര്‍ക്കൊക്കെയാണ് സംഭവാന നൽകിയതെന്നും എത്ര വീതമായിരുന്നു സംഭവാനയെന്നും എപ്പോഴാണ് ഇത് നൽകിയതെന്നുമടക്കം മുഴുവൻ വിവരങ്ങളും പുറത്തുവന്നു
ദില്ലി: രാഷ്ട്രീയ പാര്‍ട്ടികൾക്ക് തെരഞ്ഞെടുപ്പ് കടപ്പത്രം വഴി സംഭാവന ലഭിച്ചതുമായി ബന്ധപ്പെട്ട് മുഴുവൻ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എസ്ബിഐ ഇന്ന് കൈമാറിയ വിവരങ്ങളടക്കമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതോടെ ഓരോ കമ്പനിയും ആര്‍ക്കൊക്കെയാണ് സംഭവാന നൽകിയതെന്നും എത്ര വീതമായിരുന്നു സംഭവാനയെന്നും എപ്പോഴാണ് ഇത് നൽകിയതെന്നുമടക്കം മുഴുവൻ വിവരങ്ങളും വൈകാതെ തന്നെ പുറത്തുവരും. മുദ്ര വെച്ച രണ്ട് കവറുകളില്‍ പെൻഡ്രൈവുകളില്‍ ആയാണ് ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. സുരക്ഷ കാരണങ്ങളാല്‍ അക്കൗണ്ട് നമ്പറുകളും കൈവൈസി വിവരങ്ങളും എസ് ബി ഐ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാല്‍ ബോണ്ട് വിവരങ്ങള്‍ മനസ്സിലാക്കാൻ ഇത് തടസ്സമല്ലെന്നും എസ് ബി ഐ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു.
