ദില്ലി: കേരളമുൾപ്പടെ അഞ്ചിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പകൾ കേന്ദ്ര തെരഞ്ഞടുപ്പ്  കമ്മീഷൻ തുടങ്ങി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുമായി കമ്മീഷൻ ചർച്ച നടത്തി. അർദ്ധസൈനിക വിഭാഗത്തെ വിന്യസിക്കുന്നതടക്കമുള്ള  വിഷയങ്ങൾ ചർച്ച ചെയ്തു. ഒരുക്കങ്ങള്‍ വിലയിരുത്താൻ 21ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ  തലസ്ഥാനത്തെത്തും.