Asianet News MalayalamAsianet News Malayalam

വിദ്യാഭ്യാസ ​ഗ്രാന്റ്, വയോജനങ്ങൾക്ക് അഭയകേന്ദ്രം; ഏഴ് തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങളുമായി നിതീഷ് കുമാര്‍

എല്ലാ ​ഗ്രാമങ്ങളിലും സൗരോർജ്ജ ലൈറ്റുകൾ എത്തിക്കുമെന്നും ​ഗ്രാമപ്രദേശങ്ങളിലെ മാലിന്യ സംസ്കരണത്തിന് പദ്ധതി തയ്യാറാക്കുമെന്നും കൂട്ടിച്ചേർത്തു. വയോജനങ്ങൾക്കുള്ള അഭയകേന്ദ്രങ്ങളും പാവപ്പെട്ടവർക്ക് വീടും തന്റെ പദ്ധതികളിലുൾപ്പെട്ടിട്ടുണ്ടെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു. 

election promises from nitish kumar
Author
Patna, First Published Sep 26, 2020, 1:48 PM IST

പട്ന: അടുത്ത മാസം  നടക്കാനിരിക്കുന്ന തെര‍ഞ്ഞെടുപ്പിന് തയ്യാറെടുപ്പുകളുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം, തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ നടപ്പാക്കുന്ന ഏഴ് പ്രധാന പദ്ധതികളെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. ഹയർസെക്കന്ററി പരീക്ഷ പൂർത്തിയാക്കുന്ന പെൺകുട്ടികൾക്ക് 25,000 രൂപയും ​ബിരുദം പൂർത്തിയാക്കുന്നവർക്ക് 50,000 രൂപയും ഗ്രാന്റായി നൽകുമെന്ന് നിതീഷ് കുമാർ വാ​ഗ്ദാനം ചെയ്തു. 

അതുപോലെ സംസ്ഥാനത്തെ എല്ലാ കാർഷിക മേഖലകൾക്കും അവശ്യമായ ജലസേചന സൗകര്യം ലഭ്യമാക്കും. എല്ലാവർക്കും സർക്കാർ ജോലി നൽകുക എന്നത് പ്രാവർത്തികമല്ലെന്ന് പറഞ്ഞ അദ്ദേഹം ജില്ലകൾ തോറും മെ​ഗാ സ്കിൽ സെന്റർ തയ്യാറാക്കുമെന്നും കൂട്ടിച്ചേർത്തു. എല്ലാ ​ഗ്രാമങ്ങളിലും സൗരോർജ്ജ ലൈറ്റുകൾ എത്തിക്കുമെന്നും ​ഗ്രാമപ്രദേശങ്ങളിലെ മാലിന്യ സംസ്കരണത്തിന് പദ്ധതി തയ്യാറാക്കുമെന്നും കൂട്ടിച്ചേർത്തു. വയോജനങ്ങൾക്കുള്ള അഭയകേന്ദ്രങ്ങളും പാവപ്പെട്ടവർക്ക് വീടും തന്റെ പദ്ധതികളിലുൾപ്പെട്ടിട്ടുണ്ടെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു. 

വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ കൂടുതൽ ശ്മശാനങ്ങൾ നിർമ്മിക്കുമെന്നും ​ഗ്രാമപ്രദേശങ്ങളിലെ ആരോ​ഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ​നര​ഗരത്തിലെ ​ഗതാ​ഗതക്കുരുക്ക് കുറയ്ക്കാൻ കൂടുതൽ ഫ്ലൈഓവറുകളും ബൈപാസ് റോഡുകളും നിർമ്മിക്കുമെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു. ഒക്ടോബർ, നവംബർ  മാസങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ബീഹാറിൽ തെരഞ്ഞെടുപ്പ് ന
ക്കുന്നത്. 

Follow Us:
Download App:
  • android
  • ios