സംഘർഷ മേഖലകളായ ബിശാൽഘട്ട്, ഉദയ്പൂർ,മോഹൻപൂർ അടക്കമുള്ള ഇടങ്ങളിൽ അർധ സൈനിക വിഭാഗത്തെ വിന്യസിച്ചു

ദില്ലി : ത്രിപുരയിൽ നാളെ നിയമസഭാ തെരഞ്ഞെടുപ്പ്. ഇന്ന് നിശബ്ദ പ്രചാരണത്തിന്‍റെ ദിവസമാണ്. അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റന്നാൾ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്. സംഘർഷ മേഖലകളായ ബിശാൽഘട്ട്, ഉദയ്പൂർ,മോഹൻപൂർ അടക്കമുള്ള ഇടങ്ങളിൽ അർധ സൈനിക വിഭാഗത്തെ വിന്യസിച്ചു.

YouTube video player

അതേസമയം തെരഞ്ഞെടുപ്പ് നടത്തിപ്പിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെടൽ നടത്തുന്നുവെന്ന് ആരോപിച്ച് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സംസ്ഥാന തെരഞ്ഞെടുപ്പ് അതോറിറ്റി അംഗങ്ങളുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും അമിത് ഷാ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം.

'ഗോവയല്ല ത്രിപുര, സംസ്ഥാനത്തെ കോൺഗ്രസ് സിപിഎം സഹകരണം തകർക്കാൻ പറ്റില്ല'; മണിക് സര്‍ക്കാര്‍