ആനക്കൂട്ടത്തെ ആള്‍ക്കൂട്ടം ആര്‍പ്പുവിളിച്ച് പ്രകോപിപ്പിച്ചു. ആള്‍ക്കൂട്ടത്തിനിടയിലെ ഒരാള്‍ മഞ്ഞ നിറത്തിലുള്ള ബാഗ് വീശി ആനക്കൂട്ടത്തെ കൂടുതല്‍ പ്രകോപിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. 

ദിസ്പുര്‍(അസം): റോഡ് മുറിച്ച് കടക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തെ ആള്‍ക്കൂട്ടം പ്രകോപിപ്പിച്ചതിനെ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അസമിലെ നുമാഡിഗഡിലെ തേയില എസ്റ്റേറ്റിലൂടെ പോകുന്ന 39ലാണ് ദാരുണ സംഭവം. ഇക്കഴിഞ്ഞ 25നാണ് സംഭവം നടന്നത്. ഐഎഫ്എസ് ഓഫിസര്‍ പര്‍വീന്‍ കസ്വാന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 

Scroll to load tweet…

ആനക്കൂട്ടത്തെ ആള്‍ക്കൂട്ടം ആര്‍പ്പുവിളിച്ച് പ്രകോപിപ്പിച്ചു. ആള്‍ക്കൂട്ടത്തിനിടയിലെ ഒരാള്‍ മഞ്ഞ നിറത്തിലുള്ള ബാഗ് വീശി ആനക്കൂട്ടത്തെ കൂടുതല്‍ പ്രകോപിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തുടര്‍ന്ന് പരിഭ്രാന്തിയിലായ ഒരാന എതിര്‍വശത്ത് നില്‍ക്കുന്ന ആള്‍ക്കൂട്ടത്തെ ഓടിച്ചു. ഇതില്‍ വീണുപോയ ഒരാളെ പിന്നാലെയെത്തി ചവിട്ടി.

പാസ്‌കല്‍ മുണ്ട എന്നയാള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ആന ആക്രമിച്ചതിന് ശേഷം ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona