ദില്ലി: നേപ്പാളിലെ ദമനില്‍ മരണപ്പെട്ട മലയാളി വിനോദസഞ്ചാരികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ എംബസി. കേന്ദ്ര സർക്കാരിൽ നിന്ന‌് നിർദ്ദേശം കിട്ടിയിട്ടില്ലെന്നാണ് എംബസിയുടെ വിശദീകരണം. 10 ലക്ഷത്തോളം രൂപയാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് എയര്‍ ഇന്ത്യ ചോദിക്കുന്നത്.  എന്നാല്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് എന്തെങ്കിലും നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് എംബസി മരിച്ചവരുടെ ബന്ധുക്കളോട് വ്യക്തമാക്കിയിരിക്കുന്നത്.

Read More: 'നിധി പോലുള്ള കുഞ്ഞുങ്ങളായിരുന്നു', നേപ്പാളിൽ മരിച്ച കുട്ടികളെ ഓർത്ത് വിതുമ്പി അധ്യാപകർ...

നേരത്തെ കേന്ദ്രവിദേശകാര്യമന്ത്രാലയം വിഷയത്തില്‍ ഇടപെട്ട് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്‍തിരുന്നു. ഒരു മൃതദേഹത്തിന് ഒരുലക്ഷത്തില്‍ കൂടുതല്‍ തുക വേണ്ടിവരുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്. കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമാണ് മൃതദേഹങ്ങള്‍ എത്തിക്കാനുള്ള ശ്രമം നടക്കുന്നത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നോര്‍ക്കയോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ നോര്‍ക്കയും സാമ്പത്തിക സഹായം വാഗ്ദനം ചെയ്‍തിട്ടില്ല.

Read More: നേപ്പാളില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നത് വൈകും...